Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

ഭൂകമ്പത്തിൽ തകർന്ന ഇറ്റലിയെ പുനരുദ്ധരിക്കാൻ മാർക്ക് സക്കർബർഗിന്റെ വക അഞ്ചു ലക്ഷം യൂറോ; ഇറ്റാലിയൻ പര്യടനത്തിൽ ഫേസ് ബുക്ക് ഉടമ പോപ്പിനേയും കണ്ടു മടങ്ങി

ഭൂകമ്പത്തിൽ തകർന്ന ഇറ്റലിയെ പുനരുദ്ധരിക്കാൻ മാർക്ക് സക്കർബർഗിന്റെ വക അഞ്ചു ലക്ഷം യൂറോ; ഇറ്റാലിയൻ പര്യടനത്തിൽ ഫേസ് ബുക്ക് ഉടമ പോപ്പിനേയും കണ്ടു മടങ്ങി

റോം: മുന്നൂറോളം പേർ മരിക്കുകയും മൂവായിരത്തോളം പേർ ഭവനരഹിതരാകുകയും ചെയ്ത ഇറ്റലിയിലെ ഭൂകമ്പത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി മാർക്ക് സക്കർബർഗ് വാഗ്ദാനം ചെയ്തിരിക്കുന്നത് അഞ്ചു ലക്ഷം യൂറോ. ഇറ്റാലിയൻ റെഡ് ക്രോസ് മുഖേനയാണ് ഫേസ്‌ബുക്ക് ഉടമ ഇറ്റലിയുടെ പുനരുദ്ധാരണത്തിന് തുക സംഭാവനം ചെയ്യാമെന്ന് ഏറ്റിരിക്കുന്നത്. റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അക്ഷരാർഥത്തിൽ ഇറ്റലിയെ തകിടം മറിച്ചിരുന്നു.

സക്കർബർഗ് വാഗ്ദാനം ചെയ്തിരിക്കുന്ന അഞ്ചു ലക്ഷം യൂറോ പണമായിട്ടായിരിക്കില്ല ഇറ്റലിക്ക് ലഭിക്കുക. ഫേസ് ബുക്ക് അഡ്വർടൈസിങ് ക്രെഡിറ്റ് രൂപത്തിലാണ് സക്കർബർഗ് ഇറ്റലിക്ക് റെഡ് ക്രോസ് മുഖേന സഹായം നൽകുക. രാജ്യത്തിന് ആവശ്യമുള്ള ആക്ടിവിറ്റികൾ ചെയ്യുന്നതിന് ഈ ക്രെഡിറ്റുകൾ സഹായിക്കുമെന്നു സക്കർബർഗ് വ്യക്തമാക്കി. പട്ടണങ്ങൾ പുനരുദ്ധരിക്കുന്നതിനുള്ള ഫണ്ടുകൾ കളക്റ്റ് ചെയ്യുക, രക്തദാനത്തിന് സഹായം അഭ്യർത്ഥിക്കുക, വോളണ്ടിയർമാരെ കണ്ടെത്താൻ സഹായിക്കുക തുടങ്ങിയ കാര്യങ്ങൾ ആണ് അഡ്വർടൈസിങ് ക്രെഡിറ്റ് മുഖേന ഇറ്റലിക്ക് സഹായകമാകുക.

അടിയന്തിര ഘട്ടത്തിൽ ഫേസ് ബുക്ക് പോലെയുള്ള സോഷ്യൽ നെറ്റ് വർക്കുകൾ സഹായവുമായി എത്തിയത് പരമപ്രധാനമാണെന്നും ഇത് എത്ര കണ്ട് പ്രശംസിച്ചാലും മതിയാകില്ലെന്നും റെഡ് ക്രോസ് ഇറ്റലിയുടെ തലവൻ ഫ്രാൻസിസ്‌കോ റോക്കോ വ്യക്തമാക്കി.

റോം സന്ദർശനത്തിന് ഭാര്യ പ്രസില്ല ചാനിനൊപ്പം എത്തിയ സക്കർബർഗ് മാർപ്പാപ്പയേയും പ്രധാനമന്ത്രി മാറ്റിയോ റെൻസിയേയും സന്ദർശിച്ചു. പുതിയ തൊഴിൽ അവസരങ്ങൾ കണ്ടെത്താനും ഇറ്റാലിയൻ സമ്പദ് ഘടനയെ വളർത്താനും ടെക്‌നോളജി എത്രത്തോളം ഉപകാരപ്പെടുമെന്നതിനെ കുറിച്ച് പ്രധാനമന്ത്രി റെൻസിയും സക്കർബർഗും ചർച്ച നടത്തി. അതേസമയം പോപ്പ് ഫ്രാൻസീസുമായുള്ള കൂടിക്കാഴ്ച മറക്കാൻ പറ്റാത്തതാണെന്നും അദ്ദേഹത്തിന്റെ ദയാവായ്പും കെയറിംഗും അനുഭവിച്ചറിയുക തന്നെ വേണമെന്നും സക്കർബർഗ് വെളിപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP