Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എയർലൈൻ സ്റ്റാഫുകളും എയർ ട്രാഫിക് കൺട്രോളർമാരും പണിമുടക്കിയതോടെ വലഞ്ഞത് യാത്രക്കാർ; നാല് മണിക്കൂർ നീളുന്ന രാജ്യവ്യാപക പണിമുടക്കിൽ റദ്ദാക്കിയത് അലിറ്റാലിയയതുടെ 100ലധികം സർവ്വീസുകൾ

എയർലൈൻ സ്റ്റാഫുകളും എയർ ട്രാഫിക് കൺട്രോളർമാരും പണിമുടക്കിയതോടെ വലഞ്ഞത് യാത്രക്കാർ; നാല് മണിക്കൂർ നീളുന്ന രാജ്യവ്യാപക പണിമുടക്കിൽ റദ്ദാക്കിയത് അലിറ്റാലിയയതുടെ 100ലധികം സർവ്വീസുകൾ

സ്വന്തം ലേഖകൻ

ന്നലെ എയർലൈൻ സ്റ്റാഫും എയർ ട്രാഫിക് കൺട്രോളറുകളും നാല് മണിക്കൂർ രാജ്യവ്യാപകമായി പണിമുടക്കിയതിനാൽ നൂറിലധികം അലിറ്റാലിയ വിമാനങ്ങൾ റദ്ദാക്കി. ഇറ്റാലിയൻ സർക്കാർ യൂണിയനുകൾക്ക് അവരുടെ വ്യാവസായിക നടപടി ചുരുക്കാൻ നിർദ്ദേശിച്ചതിനെ തുടർന്ന് സമരം ചുരുക്കുകയയായിരുന്നു. സർവ്വീസ് റദ്ദാക്കിയതിൽ നിരവധി പേരാണ് വലഞ്ഞത്.

ചൊവ്വാഴ്ച രാവിലെയോടെ 139 വിമാനങ്ങൾ അലിറ്റാലിയ റദ്ദാക്കിയിരുന്നു. ഈസി ജെറ്റ്, എയർ ഇറ്റലി, ആൽബസ്റ്റാർ, ബ്ലൂ എയർ, വോളോട്ടിയ, ഏണസ്റ്റ് എയർലൈൻസ് എന്നിവയും കാലതാമസവും റദ്ദാക്കലും മുന്നറിയിപ്പ് നൽകിയിരുന്നു. തടസ്സപ്പെട്ട സർവ്വീസുകളിൽ മിക്കവയും ആഭ്യന്തരമോ മറ്റ് യൂറോപ്യൻ സ്ഥലങ്ങളിലേക്കുള്ള ഹ്രസ്വ ദൂരമോ ആയിരുന്നു, എന്നാൽ ന്യൂയോർക്ക്, ടോക്കിയോ, കാസബ്ലാങ്ക എന്നിവിടങ്ങളിലേക്കുള്ള ചില അലിറ്റാലിയ വിമാനങ്ങളും തടസ്സപ്പെട്ടതായി റിപ്പോർട്ടുണ്ട്.

പണിമുടക്ക് ബാധിച്ച യാത്രക്കാർക്ക് നിരക്ക് ഈടാക്കാതെ ടിക്കറ്റ് മാറ്റാനോ മുഴുവൻ റീഫണ്ടിനും അഭ്യർത്ഥിക്കാനോ അവകാശമുണ്ട്. ഇറ്റലിയിൽ നടന്ന് വരുന്ന പെൻഷൻ പരിഷ്‌കരണത്തിനെതിരെയുള്ള യൂണിയന്റെ പ്രതിഷേധത്തിന്റെ ഭാഗമാണ് ഗതാഗത തടസ്സങ്ങളും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP