Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സീറോ എമിഷൻ ബസുകൾ പുറത്തിറക്കി മാഡ്രിഡ് സിറ്റി കൗൺസിൽ; അറ്റോച്ചാക്കും മോൺക്ലോവയ്ക്കുമിടയിൽ നടത്തുന്ന സർവ്വീസിൽ യാത്രക്കാർക്ക് സൗജന്യ യാത്ര

സീറോ എമിഷൻ ബസുകൾ പുറത്തിറക്കി മാഡ്രിഡ് സിറ്റി കൗൺസിൽ; അറ്റോച്ചാക്കും മോൺക്ലോവയ്ക്കുമിടയിൽ നടത്തുന്ന സർവ്വീസിൽ യാത്രക്കാർക്ക് സൗജന്യ യാത്ര

സ്വന്തം ലേഖകൻ

സീറോ എമിഷൻ ബസുകൾ പുറത്തിറക്കി മാഡ്രിഡ് സിറ്റി കൗൺസിൽ. സീറോ എമിഷൻ, സീറോ കോസ്റ്റ് എന്ന പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ പുതിയ ബസിൽ യാത്രക്കാർക്ക് സൗജന്യ യാത്രയാണ് ഒരുക്കുന്നത്. ഈ പുതിയ സേവനം സീറോ-എമിഷൻ സാങ്കേതികവിദ്യയിൽ മാത്രമായി പ്രവർത്തിക്കും

അറ്റോച്ചയ്ക്കും മോൺക്ലോവയ്ക്കും ഇടയിൽ ആണ് ആദ്യം സർവ്വീസ് നടത്തുക. പുതിയ റൂട്ട് EMT 001 എന്ന് ആണ് അറിയപ്പെടുക. പ്രിൻസസ, ഗ്രാൻ വിയ, പേഷ്യോ ഡെൽ പ്രാഡോ എന്നിവയുടെ തിരക്കേറിയ ഷോപ്പിങ് തെരുവുകളെ ബന്ധിപ്പിച്ചായിരിക്കും അവ സർവ്വീസ് നടത്തുകയെന്നതും യാത്രക്കാർക്ക് സൗകര്യമേകുന്നു.

തലസ്ഥാനത്തെ ഗതാഗതം മലിനീകരണമുക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇളം നീല നിറമുള്ള ബസുകൾക്ക് 75 യാത്രക്കാർക്ക് കയറാം. രാവിലെ 7 മുതൽ രാത്രി 11.30 വരെ ഓരോ 7-8 മിനിറ്റിലും ഇവ സർവ്വീസ് നടത്തും. വരും മാസങ്ങളിൽ കൂടുതൽ പ്രദേശങ്ങളെ ബന്ധിപ്പിച്ച് സർവ്വീസുകൾ ആരംഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP