Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൊറോണാ വൈറസ്: വീട്ടിലിരിക്കാതെ അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് 35 യൂറോ വരെ പിഴ ചുമത്തി ഫ്രാൻസ്; ഇതുവരെ നാലായിരത്തിലധികം പേർക്ക് പിഴ ഈടാക്കി ഫ്രഞ്ച് പൊലീസ്; കർഫ്യൂ പ്രഖ്യാപിച്ച് ജർമൻ പട്ടണമായ മിറ്റർടീച്ചും

കൊറോണാ വൈറസ്: വീട്ടിലിരിക്കാതെ അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് 35 യൂറോ വരെ പിഴ ചുമത്തി ഫ്രാൻസ്; ഇതുവരെ നാലായിരത്തിലധികം പേർക്ക് പിഴ ഈടാക്കി ഫ്രഞ്ച് പൊലീസ്; കർഫ്യൂ പ്രഖ്യാപിച്ച് ജർമൻ പട്ടണമായ മിറ്റർടീച്ചും

സ്വന്തം ലേഖകൻ

യൂറോപ്യൻ നഗരങ്ങളിൽ കൊറോണ വൈറസ് വ്യാപകമായി പടരുന്നതിനിടെ ജർമ്മനിയും ഫ്രാൻസും ജനങ്ങൾക്ക് കർശന നിയന്ത്രണങ്ങളാണ് കൊണ്ടുവവന്നിരിക്കുന്നത്. ഈ നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയും രാജ്യങ്ങൾ കൈക്കൊള്ളുന്നുണ്ട്. അനിവാര്യമല്ലാത്ത സാഹചര്യങ്ങളിൽ വീടിനു പുറത്തിറങ്ങരുതെന്ന നിർദ്ദേശം ലംഘിച്ച 4095 പേർക്ക് ഫ്രഞ്ച് പൊലീസ് പിഴ ചുമത്തിയ വാർത്തയും പുറത്ത് വരുന്നുണ്ട്.

എവിടെയാണു പോകുന്നതെന്ന സത്യവാങ്മൂലം നൽകി മാത്രമാണ് ഫ്രഞ്ച് ജനതയ്ക്ക് ഇപ്പോൾ വീടിനു പുറത്തിറങ്ങാൻ അവകാശമുള്ളത്. ഒറ്റയ്ക്കാണു പോകുന്നതെങ്കിൽ ജോഗിങ്ങിനും നടത്തത്തിനും മറ്റും വിലക്കില്ല. എന്നാൽ, ഇറ്റലിയിലും സ്‌പെയ്‌നിലും ഇത്തരം ആവശ്യങ്ങളും പുറത്തുപോകരുതെന്നാണ് നിർദ്ദേശം. ഫ്രഞ്ച് പൊലീസ് അനാവശ്യമായി ചുറ്റിക്കറങ്ങിയതിന് നാലായിരത്തിലധികം പേർക്കാണ് പിഴ ചുമത്തിയത്. ആദ്യ ദിവസം 35 യൂറോ ആയിരുന്നു പിഴ. രണ്ടാം ദിവസം മുതൽ ഇത് 135 യൂറോ ആയിരിക്കും.

കൊറോണവൈറസ് ബാധ കാരണം കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ് ജർമൻ പട്ടണമായ മിറ്റർടീച്ചും. പുറത്തു പോയി ജോലി ചെയ്യുന്നവരോ, ഇവിടെ വന്നു ജോലി ചെയ്യുന്നവരോ യാത്ര ചെയ്യാൻ തൊഴിലുടമയുടെ കത്ത് ഹാജരാക്കണമെന്നാണ് നിർദ്ദേശം.ജോലി ആവശ്യത്തിനല്ലാതെ പുറത്തിറങ്ങുന്നവരെ പൊലീസ് ചോദ്യം ചെയ്യും. അനിവാര്യമായ കാരണമില്ലാതെ വീടിനു പുറത്തിറങ്ങുന്നതു നിരോധിച്ചിരിക്കുകയാണെന്ന് ജില്ലാ അധികൃതർ വ്യക്തമാക്കി.

ഏപ്രിൽ രണ്ടു വരെയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. ആവശ്യം വന്നാൽ ഇതു നീട്ടുമെന്നും അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP