Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫ്രഞ്ച് റെയിൽവേ ജീവനക്കാരുടെ സമരം ജനങ്ങളെ വലയ്ക്കുന്നു; ഇന്ന് ടിജിവി ആൻഡ് ഇന്റർസൈറ്റ് സർവ്വീസുകളിൽ ചിലത് മാത്രം സർവ്വീസ് നടത്തും

ഫ്രഞ്ച് റെയിൽവേ ജീവനക്കാരുടെ സമരം ജനങ്ങളെ വലയ്ക്കുന്നു; ഇന്ന് ടിജിവി ആൻഡ് ഇന്റർസൈറ്റ് സർവ്വീസുകളിൽ ചിലത് മാത്രം സർവ്വീസ് നടത്തും

ഫ്രാൻസിലെ ട്രെയിൻ യാത്രക്കാരെ വലച്ച് മാസങ്ങൾ നീണ്ട സമരം തുടരുന്നു.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുൽ മാക്രോണിന്റെ തൊഴിൽ പരിഷ്‌കരണ നയങ്ങളിൽ പ്രതിഷേധിച്ചുള്ള സമരം തുടങ്ങിയത് കഴിഞ്ഞ മാസം ആയിരുന്നു. ഇടവിട്ടുള്ള ദിവസങ്ങളിൽ നടക്കുന്ന ജീവനക്കാരുടെ സമരം മൂലം നിരവധി യാത്രക്കാരെയാണ് വലച്ചിരിക്കുന്നത്.

ഇന്നലെ ആരംഭിച്ച സമരം 48 മണിക്കൂറാണ്. ഇന്ന് ചില ടിജിവി സർവ്വീസുകളും, ഇന്റസൈറ്റ് സർവ്വീസുകളുമാണ് ഇന്ന് സർവ്വീസ് നടത്തുക. അഞ്ച് ടിജിവി ട്രെയിനുകളിൽ മൂന്നെണ്ണം പ്രവർത്തനക്ഷമമാകും. ഇന്റർസെറ്റ് ട്രെയിനുകളിൽ 10 എണ്ണത്തിൽ മൂന്നെണ്ണം വീതവും പ്രവർത്തനക്ഷമമാകും.

മൂന്നു മാസത്തേക്ക്, അഞ്ച് ദിവസം ഇടവിട്ട്, രണ്ടു ദിവസം വീതമായിരിക്കും പണിമുടക്ക നടക്കുക. സമരം ഫ്രാൻസിലെ പ്രധാന നഗരങ്ങളെയെല്ലാം നിശ്ചലമാക്കിയിരിക്കുകയാണ് .ദിവസം 45 ലക്ഷം യാത്രക്കാരാണ് ഫ്രാൻസിലെ റെയിൽവേയെ ആശ്രയിക്കുന്നത്. റെയിൽ ഗതാഗതം താറുമാറായതോടെ മറ്റ് വാഹനങ്ങളിൽ വൻ തിരക്കനുഭവപ്പെട്ടു. പാരീസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ മണിക്കൂറുകൾ നീണ്ട ഗതാഗത സ്തംഭനമാണ് അനുഭവപ്പെട്ടത്..

പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് അധികാരങ്ങൾ ഉപയോഗിച്ച് തൊഴിൽ നിയമങ്ങൾ പരിഷ്‌കരിക്കാൻ അനുവാദം നൽകുന്ന ബില്ല് നേരത്തെ പാർലമെന്റ് പാസാക്കിയിരുന്നു. പുതിയ വിപണികൾ കണ്ടെത്താൻ കമ്പനികളെ സഹായിക്കുന്ന തരത്തിലാണ് തൊഴിൽ നിയമങ്ങൾ പൊളിച്ചെഴുതിയത്. ഇതിനെതിരെ റെയിൽവേ തൊഴിലാളികൾക്കുപുറമേ, എയർ ഫ്രാൻസ് ജീവനക്കാരും മാലിന്യ സംസ്‌കരണ തൊഴിലാളികളും ഊർജമേഖലയിലെ ജീവനക്കാരും സമരം പ്രഖ്യാപിച്ചിട്ടുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP