Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാമ്പത്തിക പ്രതിസന്ധി; ബർലിൻ എയർലൈനായ ജർമീനിയ പാപ്പർ ഹർജി സമർപ്പിച്തിന്പിന്നാലെ സർവ്വീസുകൾ റദ്ദാക്കി; പെട്ടെന്നുള്ള വിമാനസർവ്വീസ് റദ്ദാക്കലിൽ വലയുന്നത് ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന യാത്രക്കാർ; യൂറോപ്യൻ രാജ്യങ്ങളിലെ അവധിക്കാല യാത്രക്കാർക്കും ഇരുട്ടടി

സാമ്പത്തിക പ്രതിസന്ധി; ബർലിൻ എയർലൈനായ ജർമീനിയ പാപ്പർ ഹർജി സമർപ്പിച്തിന്പിന്നാലെ സർവ്വീസുകൾ റദ്ദാക്കി; പെട്ടെന്നുള്ള വിമാനസർവ്വീസ് റദ്ദാക്കലിൽ വലയുന്നത് ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന യാത്രക്കാർ; യൂറോപ്യൻ രാജ്യങ്ങളിലെ അവധിക്കാല യാത്രക്കാർക്കും ഇരുട്ടടി

ജർമ്മനിയിലെ ഏറ്റവും വലിയ രണ്ടാമത്ത വിമാനകമ്പനിയായ എയർബർലിന് പിന്നാലെ ബർലിൻ വിമാനകമ്പനിയായ ജർമീനിയും സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാർത്തവന്നിരുന്നു. കനത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പാപ്പർ ഹർജി സമർപ്പിച്ച കമ്പനി തൊട്ട് പിന്നാലെ സർവ്വീസുകൾ റദ്ദാക്കിയതാണ് ഇപ്പോൾ യാത്രക്കാരെ വലക്കുന്നത്. സർവ്വീസുകളുടെ റദ്ദാക്കാലത്ത് അവധിക്കാലെ യാ്ത്രക്കാരെയും ഏറെ ബൂദ്ധിമുട്ടിലാക്കും.

2020 മെയ് വരെയുള്ള ബുക്കിങുകളാണ് കമ്പനി റദ്ദാക്കിയത്. ടിക്കറ്റ് ബുക്കിങുകൾ റദ്ദാക്കുക മാത്രമല്ല ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്ത ടിക്കറ്റ് റീഫണ്ട് ചെയ്യാനും കഴിയില്ലെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം പെട്ടെന്നുണ്ടായ സർവ്വീസ് റദ്ദാക്കലിലെ തുടർന്ന് തെക്കൻ യൂറോപ്പിലെ പതിനായിരക്കണക്കിന് യാത്രക്കാരെ വെട്ടിലായത്. ടീക്കറ്റ് തുക തിരികെ നല്കുകയോ മറ്റ് കമ്പനിയുമായി സഹകരിച്ച് യാത്ര ഒരുക്കുകയോ ചെയ്യാത്തതാണ് ഏറെ ബുദ്ധിമുട്ടിലാക്കിയത്.

എന്നാൽ നിലവിൽ റീഫണ്ടുകൾ നല്കിയില്ലെങ്കിലും പിന്നീട് ലഭ്യമായെക്കുമെന്നും ഉപഭോക്താക്കൾ ട്രാവൽ ഏജന്റുമായി ബന്ധപ്പെടാനും അധികൃതർ അറിയിച്ചു. ജർമിനിയ പ്രധാനമായും സർവ്വീസ് നടത്തുന്നത് അവധിക്കാല യാത്രകൾ പോകുന്ന സ്ഥലങ്ങളിലേക്കാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP