Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദിവസം എട്ട് മണിക്കൂർ ജോലി എന്ന നിയമം പരിഷ്‌കരിക്കാനൊരുങ്ങി ജർമ്മനി; തൊഴിൽ രംഗത്ത് കാലനുസൃതമായ മാറ്റം കൊണ്ടുവരാനായി പൊളിച്ചെഴുതുന്നത് 100വർഷം പഴക്കം ചെന്ന നിയമം

ദിവസം എട്ട് മണിക്കൂർ ജോലി എന്ന നിയമം പരിഷ്‌കരിക്കാനൊരുങ്ങി ജർമ്മനി; തൊഴിൽ രംഗത്ത് കാലനുസൃതമായ മാറ്റം കൊണ്ടുവരാനായി പൊളിച്ചെഴുതുന്നത് 100വർഷം പഴക്കം ചെന്ന നിയമം

ബർലിൻ: രാജ്യത്ത് 100 വർഷങ്ങളോളമായി നിലനില്ക്കുന്ന എട്ട് മണിക്കൂർ ജോലി എന്ന നിയമം പൊളിച്ചെഴുതാൻ അധികൃതർ തീരുമാനിച്ചതായി റിപ്പോർട്ട്. തൊഴിൽ സാഹചര്യങ്ങളിൽ കാലാനുസൃതമായ മാറ്റം കൊണ്ടുവരുന്നതിന്റെ ഭാഗമായി മാറ്റം വേണമെന്നാണ് ആവശ്യം ഉയരുന്നത്.

തൊഴിൽ സാഹചര്യങ്ങളിലും രീതികളിലും കാലാനുസൃതമായി വന്ന മറ്റങ്ങൾ പ്രതിഫലിക്കുന്ന രീതിയിലുള്ള പരിഷ്‌കരണമാണ് ഉദ്ദേശിക്കുന്നത്.
1994ൽ പാസാക്കിയ വർക്കിങ് അവേഴ്‌സ് ആക്റ്റിലും ദിവസം എട്ടു മണിക്കൂറിലധം ജോലി ചെയ്യക്കരുതെന്നാണ് വ്യവസ്ഥ ചെയ്യുന്നത്.

എന്നാൽ വ്യവസായവത്കൃത രാജ്യങ്ങളിൽ ഒന്നായ ജർമ്മനിയിൽ മാറ്റങ്ങൾ വരുത്തേണ്ടത് ആവശ്യമാണെന്നാണ് ഭൂരിപക്ഷാഭിപ്രായം. ഈ സമ്പ്രദായത്തിന് മാറ്റം വന്നതാൽ ബിസിനസ് രംഗത്തും തൊഴിലാളികൾക്കും മാറ്റം ഉണ്ടാകുമെന്നും തൊഴിലും ജീവിതവും ഒന്നിച്ച് കൊണ്ടുപോകാൻ കഴിയുമെന്നുമാണ് വിലയിരുത്തൽ.

നൂറു വർഷം മുൻപ് സുദീർഘമായ സമര പരമ്പരകൾക്കൊടുവിലാണ് വ്യവസായ സ്ഥാപനങ്ങളും യൂണിയൻ നേതൃത്വങ്ങളും എട്ടു മണിക്കൂർ ജോലി എന്ന നിജപ്പെടുത്താൻ ധാരണയിലെത്തുന്നത്.1918 നവംബർ 15നാണ് ഇതു സംബന്ധിച്ച ചരിത്രപ്രസിദ്ധമായ കരാർ ഒപ്പുവയ്ക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP