Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹാംബർഗ് വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫ് ജീവനക്കാരുടെ സമരം മൂലം മുടങ്ങിയത് അമ്പതോളം സർവ്വീസുകൾ; അപ്രതീക്ഷിതമായി എത്തിയ സമരം മൂലം വലഞ്ഞത് നിരവധി യാത്രക്കാർ

ഹാംബർഗ് വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫ് ജീവനക്കാരുടെ സമരം മൂലം മുടങ്ങിയത് അമ്പതോളം സർവ്വീസുകൾ; അപ്രതീക്ഷിതമായി എത്തിയ സമരം മൂലം വലഞ്ഞത് നിരവധി യാത്രക്കാർ

ന്നലെ ഹാംബർഗ് വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫ് ജീവനക്കാർ നടത്തിയ സമരം മൂലം 50 സർവ്വീസുകൾ റദ്ദാക്കി. വേർ ഡി ലേബർ യൂണിയനാണ് അപ്രതീക്ഷിതമായി സമരം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. ഇന്നലെ രാവിലെ 3 ന് ആരംഭിച്ച സമരം ഒരു ദീവസം നീണ്ട് നിന്നു.

ഞായറാഴ്‌ച്ച ആണ് യൂണിയൻ സമരം പ്രഖ്യാപിച്ചത്. അതിനാൽ അപ്രതീക്ഷിതമായി എത്തിയ സമരത്തിൽ വലഞ്ഞത് നിരവധി യാത്രക്കാരാണ്. 388 ഓളം പുറപ്പെടേണ്ടതും എത്തേണ്ടതുമായ സർവ്വീസുകൾ സമരം മൂലം താളംതെറ്റിയതായി വിമാനത്താവള അധികൃതർ അറിയിച്ചു.

വേതന വർദ്ധനവ് ആവശ്യപ്പെട്ടാണ് ഗ്രൗണ്ട് സ്റ്റാഫ് ജീവനക്കാരുടെ യൂണിയൻ സമരം പ്രഖ്യാപിച്ചത്. 1000ത്തോളം വരുന്ന ജീവനക്കാരുടെ സംഘടനയിൽ ലഗേജ്, വിമാന ബസ് സർവ്വീസ് ജീവനക്കാർ, തുടങ്ങിയവരെല്ലാം ഉൾപ്പെടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP