Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാന്ത്വനമേകാൻ സംഗീതം; ലോകമെമ്പാടുമുള്ള സംഗീത പ്രേമികളോട് സംവദിക്കാനായി ഹൃദ്യത്തിലൂടെ ഈയാഴ്ച എത്തുന്നത് പ്രശസ്ത ഗായകൻ സജേഷ് പരമേശ്വരൻ

സാന്ത്വനമേകാൻ സംഗീതം; ലോകമെമ്പാടുമുള്ള സംഗീത പ്രേമികളോട് സംവദിക്കാനായി ഹൃദ്യത്തിലൂടെ ഈയാഴ്ച എത്തുന്നത് പ്രശസ്ത ഗായകൻ സജേഷ് പരമേശ്വരൻ

സ്വന്തം ലേഖകൻ

ലോകമെമ്പാടുമുള്ള നിരവധി സംഗീത പ്രേമികളോട് സംവദിക്കാനായി ഹൃദ്യം (ഹൃദയം) എന്ന ഫേസ്‌ബുക് പേജിലൂടെ ഈ ആഴ്ച എത്തുന്നത് പ്രശസ്ത ഗായകനായ സജേഷ് പരമേശ്വരനാണ്. നിരവധി ആൽബങ്ങളിൽ ഗാനം ആലപിച്ചിട്ടുള്ള സജേഷ് പരമേശ്വരൻ, ഇതിനോടകം പ്രേക്ഷകരുടെ പ്രശസ്ത പിടിച്ചുപറ്റിയത് യൂട്യൂബിലൂടെയാണ്. വശ്യമനോഹരങ്ങളൂം, നൊസ്റ്റാൾജിക് അനുഭൂതി പകരുന്നതുമായ നിരവധി ഗാനങ്ങൾ യൂട്യൂബിലൂടെ തന്റെ സ്വത സിദ്ധമായ ശൈലിയിൽ പാടിയിട്ടുള്ള സജേഷ് പരമേശ്വരൻ സംഗീതാസ്വാദകരുടെ പ്രിയപ്പെട്ട ഗായകനാണ്. സജേഷ് പരമേശ്വരന്റെ ഗാനങ്ങൾ കേൾക്കാനും, ആസ്വദിക്കാനും, അദ്ദേഹത്തോട് സംവദിക്കുവാനും മെയ് ഒന്നാം തീയതി വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് (ഇന്ത്യൻ സമയം വൈകുന്നേരം 6 :30, U A E വൈകുന്നേരം 5 മണി. സംഗീത പ്രേമികളുടെ ഫേസ്‌ബുക് കൂട്ടായ്മ ആയ ഹൃദ്യം (HRIDYAM ) ആണ് ഫേസ്‌ബുക് പേജിലൂടെ ഈ സംഗീത സായാഹ്നം അവതരിപ്പിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP