Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജർമ്മനിയിൽ ഷോപ്പിനു മുന്നിലെ ബെഞ്ചിലിരുന്ന് ഐസ്‌ക്രീം കഴിച്ച ദമ്പതികൾക്ക് 400 യൂറോ പിഴ; ഈ കൊറോണാ കാലത്ത് ഐസ്‌ക്രീം കഴിക്കുന്നതു പോലും പണിയായേക്കും

ജർമ്മനിയിൽ ഷോപ്പിനു മുന്നിലെ ബെഞ്ചിലിരുന്ന് ഐസ്‌ക്രീം കഴിച്ച ദമ്പതികൾക്ക് 400 യൂറോ പിഴ; ഈ കൊറോണാ കാലത്ത് ഐസ്‌ക്രീം കഴിക്കുന്നതു പോലും പണിയായേക്കും

സ്വന്തം ലേഖകൻ

ജർമ്മനി: കൊറോണാ വൈറസ് നിയന്ത്രണങ്ങൾ പാലിക്കാതെ ഐസ്‌ക്രീം കഴിച്ച ദമ്പതികൾക്ക് 400 യൂറോ പിഴ. നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിലെ വുർസെലെൻ നഗരത്തിൽ നിന്നുള്ള ദമ്പതികൾക്കാണ് അബദ്ധം സംഭവിച്ചത്. നാലു ജോഡി സ്‌കൂപ്പ് ഐസ്‌ക്രീമുകൾ വാങ്ങി പാർലറിന് മുന്നിലുള്ള ബെഞ്ചിലിരുന്ന് കഴിക്കുകയായിരുന്നു ദമ്പതികൾ. മാത്രമല്ല, ജർമ്മനിയിൽ ഇന്ന് 20 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂടും ഉണ്ടായിരുന്നു.

ഐസ്‌ക്രീം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഏതാനും മിനിറ്റുകൾക്കു ശേഷം പബ്ലിക് ഓർഡർ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥർ എത്തി ഓരാളിൽ നിന്നും 200 യൂറോ വീതം ദമ്പതികളിൽ നിന്നും 400 യൂറോ പിഴ ഈടാക്കാൻ എത്തി. ഏപ്രിൽ 20 മുതൽ ഐസ്‌ക്രീം പാർലറുകൾക്ക് ടേക്ക് എവേ സർവ്വീസിന് അനുവാദമുണ്ട്. ജർമ്മനിക്ക് ചുറ്റുമുള്ള മറ്റ് റെസ്റ്റോറന്റുകളും കഫേകളും മാർച്ച് പകുതി മുതൽ അടച്ചിട്ടിരിക്കുകയാണ്. എന്നാൽ മറ്റു സർവ്വീസുകളിലൂടെ പഭോക്താക്കൾക്ക് ഭക്ഷണം നൽകാൻ കഴിയും.

ഈ സർവ്വീസുകൾ നടത്തുമ്പോൾ തന്നെ, കുറഞ്ഞ് 50 മീറ്ററെങ്കിലും അകലം ഉപഭോക്താക്കൾ പാലിച്ചിരിക്കണം. അല്ലാത്തപക്ഷം പിഴ ഈടാക്കുന്നതാണ്. ആ നിർദ്ദേശം പാലിക്കാതിരുന്നതാണ് ഈ ദമ്പതികൾക്കും സംഭവിച്ചത്. അതിനാലാണ് പിഴ ചുമത്തിയത്.

ജർമ്മനിയിൽ ഷോപ്പുകൾ വീണ്ടും തുറക്കാൻ അനുവദിച്ചതുകൊറോണ വൈറസ് നിയമങ്ങളിലെ ചില ഇളവുകൾ അനുസരിച്ചാണ്. അതിനാൽ, റെസ്റ്റോറന്റുകൾ, കഫേകൾ, പബ്ബുകൾ എന്നിവ ഉപഭോക്താക്കൾക്ക് ഇരിക്കാനുള്ള സൗകര്യവും കൂടുതൽ സമയം അവിടെ ചെലവഴിക്കാനും അനുവദിക്കരുത് എന്നാണ് അധികൃതര് നൽകുന്ന നിർദ്ദേശം. മെയ് നാലു വീട്ടിലെ ഒരു വീട്ടിലെ രണ്ടു പേർ പുറത്തു പോകുന്നതും വിലക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP