Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജർമ്മനിയിലെ സിഖ്, കശ്മീരി സമുദായങ്ങളിൽ ചാരപ്പണി; ഇന്ത്യൻ ദമ്പതിമാർ ഫ്രാങ്കഫർട്ടിൽ വിചാരണ നേരിടുന്നു; പത്ത് വർഷം വരെ ജയിൽ ശിക്ഷ ലഭിച്ചേക്കാം

ജർമ്മനിയിലെ സിഖ്, കശ്മീരി സമുദായങ്ങളിൽ ചാരപ്പണി; ഇന്ത്യൻ ദമ്പതിമാർ ഫ്രാങ്കഫർട്ടിൽ വിചാരണ നേരിടുന്നു; പത്ത് വർഷം വരെ ജയിൽ ശിക്ഷ ലഭിച്ചേക്കാം

സ്വന്തം ലേഖകൻ

ർമ്മനിയിലെ സിഖ്, കശ്മീരി സമുദായങ്ങളിൽ ചാരപ്പണി നടത്തിയെന്ന കേസിൽ ഇന്ത്യൻ ദമ്പതിമാർക്കെതിരെ ഫ്രാങ്കഫർട്ടിൽ വിചാരണ തുടങ്ങി. മന്മോഹൻ എന്ന അമ്പതുകാരനും ഭാര്യ കൺവൽജീത് എന്ന അമ്പത്തൊന്നുകാരിയുമാണ് പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങൾക്ക് വിചാരണ നേരിടുന്നത്.

ഇന്ത്യൻ വിദേശ രഹസ്യാന്വേഷണ സംഘടനയായ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിനു (റോ) വേണ്ടിയാണ് മന്മോഹനും കൺവൽജീത്തും വിവരങ്ങൾ ശേഖരിച്ചതെന്നാണ് പ്രോസിക്യൂഷന്റെ കണ്ടെത്തൽ.
ജർമനിയിലെ സിഖ് സമൂഹമോ കശ്മീരി പ്രസ്ഥാനങ്ങളോ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടോ എന്ന അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ വിവരശേഖരണമായിരുന്നു എന്നാണ് സംശയിക്കുന്നത്.

ഇരുവരും ഇന്ത്യൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി പ്രതിമാസ കൂടിക്കാഴ്ചകൾ നടത്തിയിരുന്നു എന്നും 7200 യൂറോ പ്രതിഫലം പറ്റിയിരുന്നു എന്നും പ്രോസിക്യൂഷൻപറയുന്നു.പതിനായിരത്തിനും ഇരുപതിനായിരത്തിനുമിടയിൽ സിഖുകാർ ജർമനിയിൽ താമസിക്കുന്നുണ്ട്. ബ്രിട്ടീഷുകാരും ഇറ്റലിക്കാരും കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ വിദേശ സമൂഹമാണ് ഇവരുടേത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP