Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കാത്ത കുട്ടികൾക്ക് സ്‌കൂളിൽ നിരോധനം ഏർപ്പെടുത്താൻ ഇറ്റലി; നിയമം പാലിക്കാതെ കുട്ടികളെ അയക്കുന്ന രക്ഷിതാക്കൾക്ക് 500 യൂറോ പിഴ ചുമത്തും

പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കാത്ത കുട്ടികൾക്ക് സ്‌കൂളിൽ നിരോധനം ഏർപ്പെടുത്താൻ ഇറ്റലി; നിയമം പാലിക്കാതെ കുട്ടികളെ അയക്കുന്ന രക്ഷിതാക്കൾക്ക് 500 യൂറോ പിഴ ചുമത്തും

പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കാത്ത കുട്ടികൾക്ക് സ്‌കൂളിൽ നിരോധനം ഏർപ്പെടുത്താൻ ഇറ്റലി. നിർബന്ധിത കുത്തിവയ്‌പ്പ് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതുകൊണ്ട് തന്നെ കുത്തിവയ്‌പ്പ് എടുക്കാതെ സ്‌കൂളിലേക്ക് കുട്ടികളെ അയച്ചാൽ രക്ഷിതാക്കൾ പിഴ ചുമത്താനും തീരുമാനിച്ചിട്ടുണ്ട്.

ഈ ആഴ്‌ച്ചയാണ് നിർബന്ധിത കുത്തിവയ്‌പ്പ് നടപ്പിലാക്കിക്കൊണ്ടുള്ള നിയമം പ്രാബല്യത്തിൽ വന്നത്. ഇതോടെ നിയമം ലംഘിച്ച് കുട്ടികളെ സ്‌കൂളിലേക്ക് അയച്ചാൽ 500 യൂറോ വരെ പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു. പോളിയോ. ചിക്കൻപോക്, മെസൽസ് എന്നിവയ്ക്കുള്ള കുത്തിവയ്‌പ്പുകളാണ് സ്വീകരിക്കേണ്ടത്.

ആറ് വയസിൽ താഴെയുള്ള കുട്ടികൾ കിന്റർഗാർഡനിലും , നഴ്‌സറിയിലും പോകുമ്പോൾ വാക്‌സിനേഷൻ എടുത്തുവെന്ന് ഉറപ്പാക്കണം. എന്നാൽ 6 നും 16 നും ഇടയിലുള്ള കുട്ടികളെ സ്‌കൂളിൽ കയറ്റുമെങ്കിലും പരിശോധനയിൽ കുത്തിവയ്‌പ്പ് എടുത്തിട്ടില്ലെന്ന് കണ്ടത്തിയാൽ പിഴ ചുമത്താനാണ് തീരുമാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP