Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇറ്റലിയിൽ നാശം വിതച്ച് കൊടുങ്കാറ്റ് ആഞ്ഞടിച്ചു; നിരവധി അപകടങ്ങളിൽ നാല് മരണം; മരിച്ചവരിൽ 14 വയസുകാരനും; നിരവധി പേർക്ക പരുക്ക്; നാശനഷ്ടങ്ങളിൽ വിറങ്ങലിച്ച് ജനങ്ങൾ

ഇറ്റലിയിൽ നാശം വിതച്ച് കൊടുങ്കാറ്റ് ആഞ്ഞടിച്ചു; നിരവധി അപകടങ്ങളിൽ നാല് മരണം; മരിച്ചവരിൽ 14 വയസുകാരനും; നിരവധി പേർക്ക പരുക്ക്; നാശനഷ്ടങ്ങളിൽ വിറങ്ങലിച്ച് ജനങ്ങൾ

റ്റലിയിൽ നാശം വിതച്ച് കൊടുങ്കാറ്റ് ആഞ്ഞവീശി. തെക്കൻ ഇറ്റലിയിലുണ്ടായ ശക്താമയ കാറ്റിനെതുടർന്നുണ്ടായ അപകടങ്ങളിൽ ഇതുവരെ നാല് മരണം റിപ്പോർട്ട് ചെയ്തു. നിരവധി പേർക്ക് പരുക്കേറ്റിറ്റുണ്ട്. മരങ്ങൾ കടപുഴകി വീണും മേൽക്കൂരകൾ തകർന്നുമാണ് മിക്കപ്രദേശങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുള്ളത്.

റോമിൽ രണ്ട് പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാറിന് മുകളിൽ മരണം വീണുണ്ടായ അപകടങ്ങളിലും മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റോമിൽ തന്നെ 14 വയസുാകരനും അപകടത്തിൽ മരിച്ചു. തകർന്ന വീടിന്റെ മേൽക്കൂര ശരിയാക്കുന്നതിനിടെയാണ് മരിച്ചതെന്നാണ് റിപ്പോർട്ട്.

കൂടാതെ മരങ്ങൾ കടപുഴകി വീണ് പലയിടത്തും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. കൂടാതെ തുർക്കി കാർഗോ ഷിപ്പ് ശക്തമായ കാറ്റിൽ അപകടത്തിൽപ്പെട്ട രിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്.ഇതിൽ നിന്ന് 15 ഓളം പേരെ രക്ഷപ്പെടുത്തി പല സ്ഥലങ്ങളിലെയും ഫെറി സർവ്വീസുകൾ ഇതോടെ റദ്ദാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP