Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലുഫ്താൻസയുടെ ക്യാബിൻ ക്രൂ ജീവനക്കാർ പണിമുടക്കിന്; 20 ന് ഞായറാഴ്‌ച്ച നടക്കുന്ന അഞ്ച് മണിക്കൂർ പണിമുടക്ക് ബാധിക്കുക ഫ്രാങ്ക്ഫർട്ട്, മ്യൂണിച്ച് വിമാനത്താവളങ്ങളെ

ലുഫ്താൻസയുടെ ക്യാബിൻ ക്രൂ ജീവനക്കാർ പണിമുടക്കിന്; 20 ന് ഞായറാഴ്‌ച്ച നടക്കുന്ന അഞ്ച് മണിക്കൂർ പണിമുടക്ക് ബാധിക്കുക ഫ്രാങ്ക്ഫർട്ട്, മ്യൂണിച്ച് വിമാനത്താവളങ്ങളെ

സ്വന്തം ലേഖകൻ

ജർമ്മനിയിലെ ഏറ്റവും വലിയ ക്യാബിൻ ക്രൂ ട്രേഡ് യൂണിയനായ യുഎഫ്ഒ ഈ ഞായറാഴ്‌ച്ച സമരം പ്രഖ്യാപിച്ചതോടെ ലുഫ്താൻസയുടെ സർവ്വീസുകൾ താളംതെറ്റുമെന്ന് ഉറപ്പായിരിക്കുകയാണ്. 20 ന് ഞായറാഴ്‌ച്ചയാണ് ജർമ്മനിയിലെ വിമാനത്താവളങ്ങളായ ഫ്രാങ്ക്ഫർട്ട്, മ്യൂണിച്ച് എന്നിവയെ ബാധിക്കുന്ന സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

രാവിലെ 6 മുതൽ ഉച്ചക്ക് 11 വരെയുള്ള അഞ്ച് മണിക്കൂറാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ലുഫ്താൻസ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈനുകളിൽ ജോലി ചെയ്യുന്ന ക്യാബിൻ ക്രൂവിന്റെ ശമ്പളത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് പണിമുടക്കുന്നത്.ലുഫ്താൻസ ഗ്രൂപ്പിന്റെ എയർലൈനുകളായ ലുഫ്താൻസ, യൂറോവിങ്‌സ്, ജർമ്മൻ വിങ്‌സ്, സിറ്റിലൈൻ, സുനെക്‌സ്പ്രസ് എന്നിവ വരും പണിമുടക്കിൽ പങ്കാളികളാകും.

ലുഫ്താൻസയിലെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലെയും ക്യാബിൻ ക്രൂവിന്റെ മുമ്പത്തെ പണിമുടക്ക് മൂലം നിരവധി ഫ്‌ളൈറ്റ് റദ്ദാക്കലുകളിലേക്ക് നയിച്ചിട്ടുള്ളതിനാൽ ഞായറാഴ്ച നടന്ന പണിമുടക്കിൽ എത്ര യാത്രക്കാരെയും ഫ്‌ളൈറ്റുകളെയും ബാധിക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP