Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വരുന്ന ആഴ്‌ച്ചകളിലെ സർവ്വീസുകളിൽ 25% റദ്ദാക്കാൻ ലുഫ്താൻസ; കൊറോണ വൈറസ് പടരുന്നതോടെ വെട്ടിക്കുറക്കുക ഹ്രസ്വ മധ്യ ദൂര സർവീസുകൾ

വരുന്ന ആഴ്‌ച്ചകളിലെ സർവ്വീസുകളിൽ 25% റദ്ദാക്കാൻ ലുഫ്താൻസ; കൊറോണ വൈറസ് പടരുന്നതോടെ വെട്ടിക്കുറക്കുക ഹ്രസ്വ മധ്യ ദൂര സർവീസുകൾ

സ്വന്തം ലേഖകൻ

ബർലിൻ: കൊറോണവൈറസ് ബാധ പടരുന്നത് മൂലം വരുന്ന ആഴ്ചകളിൽ 25 ശതമാനം വിമാന സർവീസുകളും റദ്ദാക്കുമെന്ന് ലുഫ്താൻസ അറിയിച്ചു.വൈറസ് ബാധ വ്യാപകമായ സാഹചര്യത്തിൽ വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്. അനവധി യാത്രക്കാർ സ്വയം യാത്രകൾ ഉപേക്ഷിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ലുഫ്താൻസ അഠക്കമുള്ള വ്യോമയാന കമ്പനികൾ സർവീസുകൾ കുത്തനെ വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരാകുന്നത്.

ഹ്രസ്വ ~ മധ്യ ദൂര സർവീസുകളെയാണ് ഇതു പ്രധാനമായും ബാധിക്കുന്നത്.വൈറസ് ബാധ കാരണം കനത്ത നഷ്ടമാണ് നേരിടുന്നതെന്നും, പുതിയ വിമാനങ്ങൾ എടുക്കുന്നത് നിർത്തിവയ്ക്കുകയാണെന്നും ലുഫ്താൻസ അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

കടുത്ത പ്രതിസന്ധി മുന്നിൽ കാണുന്ന കമ്പനി ജീവനക്കാരുടെ അവധികളും ഓവർടൈം ജോലിയും പുനക്രമീകരിച്ച് നഷ്ടം കുറയ്ക്കാനുള്ള ശ്രമത്തിലാണ്.ചൈനയിലേക്കുള്ള എല്ലാ വിമാന സർവീസുകളും സസ്‌പെൻഡ് ചെയ്യുന്നത് തുടരുമെന്ന് ജർമ്മൻ എയർലൈനും കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ കണക്കനുസരിച്ച്, വൈറസ് ബാധയ്ക്ക് ശേഷം 5 ബില്യൺ യുഎസ് ഡോളർ നഷ്ടമാണ് ഉള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP