Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെട്രോൾ, ഡീസൽ കാറുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ച നടപടി; പുതിയ മേയർക്കെതിരെ പ്രതിഷേധവുമായി ആയിരങ്ങൾ നിരത്തിലിറങ്ങി

പെട്രോൾ, ഡീസൽ കാറുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ച നടപടി; പുതിയ മേയർക്കെതിരെ പ്രതിഷേധവുമായി ആയിരങ്ങൾ നിരത്തിലിറങ്ങി

മാഡ്രിഡ്: മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായി മാഡിഡ്ര് നഗരത്തിൽ പെട്രോൾ, ഡീസൽ കാറുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം എടുത്തുമാറ്റിയതിന് ശേഷമുള്ള ആദ്യ ദിനമായിരുന്നു ഇന്നലെ കടന്ന് പോയത്. ഇതോടെ കാറുകൾ പിഴ അടക്കാതെ നഗരത്തിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്.

മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായിട്ടാണ് നഗരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. എന്നാൽ പുതിയ മേയർ ചുമതലയേറ്റതോടെ ഈ നിയന്ത്രണങ്ങൾ മരവിപ്പിക്കുകയായിരുന്നു. നിയന്ത്രണങ്ങൾ മരവിപ്പിച്ച മാഡ്രിഡിലെ പുതിയ മേയർക്കെതിരേ വൻ പ്രതിഷേധമാണ് ഇന്നലെ നഗരത്തിൽ അരങ്ങേറിയത്.നിയന്ത്രണം പുനഃസ്ഥാപിക്കണമെന്നായിരുന്നു ആവശ്യം.

യൂറോപ്യൻ യൂണിയൻ നിർദേശിക്കുന്ന നിലവാരത്തിലേക്ക് വായു മലിനീകരണം കുറയ്ക്കുക എന്നതായിരുന്നു നിയന്ത്രണത്തിന്റെ ലക്ഷ്യം. നിയമം ലംഘിക്കുന്നവർക്ക് കനത്ത പിഴയും വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ, കഴിഞ്ഞ നവംബറിൽ ഇടതുപക്ഷ മേയർ ഏർപ്പെടുത്തിയ പദ്ധതി പുതിയ മേയർ അധികാരമേറ്റതിനു പിന്നാലെ മരവിപ്പിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP