Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാഡ്രിഡിലെ മെട്രോ ജോലിക്കാർ ഇന്ന് 24 മണിക്കൂർ സമരത്തിൽ; ട്രെയിൻ സർവ്വീസുകളിൽ കാലതാമസവും സ്റ്റേഷനിലെ തിരക്കും മൂലം വലഞ്ഞ് യാത്രക്കാർ; മിനിമം സേവനം ഉറപ്പാക്കി പകുതിയോളം സർവ്വീസുകൾ ഓടിച്ച് അധികൃതരും

മാഡ്രിഡിലെ മെട്രോ ജോലിക്കാർ ഇന്ന് 24 മണിക്കൂർ സമരത്തിൽ; ട്രെയിൻ സർവ്വീസുകളിൽ കാലതാമസവും സ്റ്റേഷനിലെ തിരക്കും മൂലം വലഞ്ഞ് യാത്രക്കാർ; മിനിമം സേവനം ഉറപ്പാക്കി പകുതിയോളം സർവ്വീസുകൾ ഓടിച്ച് അധികൃതരും

സ്വന്തം ലേഖകൻ

മാഡ്രിഡിലെ മെട്രോ ജോലിക്കാർ ഇന്ന് 24 മണിക്കൂർ സമരത്തിന് ഇറങ്ങിയതോടെ ട്രെയിൻ യാത്രക്കാർക്ക് കാലതാമസവും സ്റ്റേഷനിലെ തിക്കും തിരക്കും ഒക്കെയായി വലയുന്നു. ജോലി സാഹചര്യങ്ങളിൽ പ്രതിഷേധിച്ച് ട്രെയിൻ ഡ്രൈവർമാരടക്കമുള്ള ജോലിക്കാർ ഇന്ന് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതോടെ പകുതിയോളം സർവ്വീസുകൾ റദ്ദാക്കി. എന്നിരുന്നാലും മികച്ച സേവനം ജനങ്ങൾക്ക് ഉറപ്പാക്കാനായി അധികൃതർ ശ്രമിക്കുന്നുണ്ട്. കാരണം മാഡ്രിഡ് മെട്രോയുടെ നൂറാം വാർഷികം ആഘോഷിച്ച അതേ ദിവസം തന്നെ പണിമുടക്ക് നടത്തുന്നതിനാൽ മികച്ച സേവനം ഇന്ന് ഉറപ്പാക്കുമെന്ന് അധികൃതരും അറിയിച്ചു.

മാഡ്രിഡ് അണ്ടർഗ്രൗണ്ടിൽ നടത്തിയ ആദ്യ യാത്രയുടെ ശതാബ്ദിയോടനുബന്ധിച്ച് നടക്കുന്ന പണിമുടക്ക് 06:00 മുതൽ 02:00 വരെ മുഴുവൻ ഭൂഗർഭ സംവിധാനത്തെയും ബാധിക്കുമെന്നാണ് സൂചന. ട്രെയിൻ കാലാതാമസം സംബന്ധിച്ചും റദ്ദാക്കിയ സംബന്ധിച്ചുമുള്ള മുന്നറിയിപ്പുകൾ സ്റ്റേഷനുകളിൽ ഓഡിയോ സന്ദേശങ്ങളിലൂടെ അടക്കം അറിയിക്കുുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP