Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനി പാരിസിൽ നിന്നും രണ്ട് മണിക്കൂർ കൊണ്ട് ബോർഡോക്‌സിലേക്കെത്താം; നാളെ മുതൽ ഫ്രാൻസിൽ പുതിയ ഹൈസ്പീഡ് ട്രെയ്‌നുകൾ ഓടിത്തുടങ്ങും

ഇനി പാരിസിൽ നിന്നും രണ്ട് മണിക്കൂർ കൊണ്ട് ബോർഡോക്‌സിലേക്കെത്താം; നാളെ മുതൽ ഫ്രാൻസിൽ പുതിയ ഹൈസ്പീഡ് ട്രെയ്‌നുകൾ ഓടിത്തുടങ്ങും

പാരീസ്: പാരീസിൽനിന്നു പടിഞ്ഞാറൻ ഫ്രാൻസിലെ ബോർഡോക്‌സിലേക്കും റെന്നസിലേക്കും ഇനി പറന്നെത്താം. നാളെ മുതൽ പുതിയ ഹൈസ്പീഡ് ട്രെയ്ൻ സർവീസുകൾക്ക് തുടക്കമാവുന്നതോടെയാണ് പാരീസിൽ നിന്ന് ബോർഡോക്‌സിലെക്കും റെന്നസിലേക്കുമുള്ള യാത്ര എളുപ്പമാവുന്നത്.

പാരീസ് ബോർഡോക്‌സ് ദൂരം ഒരു മണിക്കൂറോളം ആണ് പുതിയ ട്രെയിനിൻഫെ വരവോടെ കുറയുക. മൂന്നു മണിക്കൂർ 14 മിനിറ്റെടുത്തിരുന്ന ദൂരം ഇനി രണ്ടു മണിക്കൂർ നാലു മിനിറ്റിൽ പൂർത്തിയാക്കാം. റെന്നസിലേക്ക് രണ്ടു മണിക്കൂർ നാലു മിനിറ്റ് എടുത്തിരുന്ന സമയത്ത് ഇനി ഒരു മണിക്കൂർ 25 മിനിറ്റ് മതി.

ഇപ്പോൾ സർവീസ് നടത്തുന്ന ടിജിവിയെ അപേക്ഷിച്ച് 22 ശതമാനം അധികം യാത്രക്കാരെ പുതിയ ട്രെയ്‌നിൽ കയറ്റാനാകും. ഫസ്‌ററ് ക്‌ളാസിൽ മാത്രം 158 പേർക്കു കയറാം. ചാർജിങ് പോയിന്റ്, യുഎസ്ബി പോർട്ട്, വൈഫൈ തുടങ്ങി സൗകര്യങ്ങളെല്ലാം ഈ ട്രെയിനിൽ പ്രത്യേകതയാണ്യ. വീൽ ചെയറിനും സാധനങ്ങൾ വയ്ക്കാനും അധികം സ്ഥലം. സംഘമായി യാത്ര ചെയ്യുന്നതിന് ബെഞ്ചുകളും ഉൾപ്പെടുത്തിയതാണ് ഈ ട്രയിനുകൾ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP