Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊവിഡ് 19 മൂലം പഠനം മുടങ്ങുമോ എന്ന ആശങ്ക വേണ്ടാ... വിദ്യാർത്ഥികൾക്കു വായ്പാ സൗകര്യമൊരുക്കി ജർമനി; മെയ്‌ എട്ടു മുതൽ അപേക്ഷിക്കാം

കൊവിഡ് 19 മൂലം പഠനം മുടങ്ങുമോ എന്ന ആശങ്ക വേണ്ടാ... വിദ്യാർത്ഥികൾക്കു വായ്പാ സൗകര്യമൊരുക്കി ജർമനി; മെയ്‌ എട്ടു മുതൽ അപേക്ഷിക്കാം

സ്വന്തം ലേഖകൻ

ബർലിൻ: കോവിഡ് -19 നിയന്ത്രണങ്ങളെ തുടർന്ന് പഠനം മുടങ്ങുമോ എന്ന് ഭയപ്പെടുന്ന ജർമനിയിലെ വിദ്യാർത്ഥികൾക്കു വായ്പാ സൗകര്യമൊരുക്കി വിദ്യാഭ്യാസ മന്ത്രി. വിദ്യാഭ്യാസത്തിനായി ജർമനിയിലെത്തിയ ഇന്ത്യക്കാരടക്കമുള്ള നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് ആൻയ കാർലിസെകിന്റെ ഉത്തരവ് സഹായകമാകും.

സ്റ്റുഡന്റ് വിസയിൽ ജർമനിയിലെത്തിയവർക്ക് ഉപജീവനത്തിനായി പാർട്ട്‌ടൈം ജോലി ചെയ്യാൻ അനുവാദമുണ്ട്. ഇവർക്ക് ആഴ്ചയിൽ 20 മണിക്കൂർ ജോലി ചെയ്യാനും മാസത്തിൽ നികുതി രഹിതമായി 450 യൂറോ വരെ സമ്പാദിക്കാനും നിലവിൽ കഴിയും. എന്നാൽ, ലോക്ക്ഡൗൺ മൂലം ജോലികൾ തടസപ്പെട്ടതോടെ വിദ്യാർത്ഥികൾ പ്രതിസന്ധിയിലാണ്.

ഇതോടെയാണ് പ്രതിമാസം 650 യൂറോ വായ്പ നൽകാൻ തീരുമാനിച്ചത്. ഇതിനായി 100 മില്യൻ യൂറോയുടെ പദ്ധതിയാണ് സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്നത്. ജൂൺ ഒന്നു മുതൽ ഓരോ വിദ്യാർത്ഥിക്കും പലിശരഹിതമായി ഓരോ മാസവും 650 യൂറോ ലഭിക്കും. ജർമനിയിൽ പഠനം നടത്തുന്ന എല്ലാവർക്കും ആനുകൂല്യം ലഭിക്കും. 2021 മാർച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി. വായ്പയ്ക്കുള്ള അപേക്ഷകൾ മെയ്‌ എട്ടുമുതൽ സ്വീകരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP