Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സീറ്റ് കിട്ടാത്തതുകൊണ്ട് നിർമ്മാ താവും സംവിധായകനും നിന്നുക ണ്ടു; അക്കരക്കാഴ്ചയിലെ ജോർജ് വിലസി; ആദ്യ സമ്പൂർണ്ണ യുകെ മലയാളി സിനിമയ്ക്ക് ബൊളിയൻ തീയറ്ററിൽ കൈയടിയോടെ വരവേ ൽപ്പ്; പലയിടങ്ങളിലും ബുക്കിങ്

സീറ്റ് കിട്ടാത്തതുകൊണ്ട് നിർമ്മാ താവും സംവിധായകനും നിന്നുക ണ്ടു; അക്കരക്കാഴ്ചയിലെ ജോർജ് വിലസി; ആദ്യ സമ്പൂർണ്ണ യുകെ മലയാളി സിനിമയ്ക്ക് ബൊളിയൻ തീയറ്ററിൽ കൈയടിയോടെ വരവേ ൽപ്പ്; പലയിടങ്ങളിലും ബുക്കിങ്

'ഞങ്ങൾ സിനിമ തിയറ്ററിൽ എത്തിച്ചു സുഹൃത്തുക്കളെ, ഞാനിന്നു സുഖമായുറങ്ങും ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം ആദ്യ ഷോ ഹൗസ്ഫുൾ ആകുന്നതിലും വലിയ സന്തോഷം ഇല്ലല്ലോ. ഞാനും സിനിമയുടെ പ്രൊഡ്യൂസർമാരും ലണ്ടനിലെ തിയറ്ററിൽ സീറ്റു കിട്ടാത്തതുകൊണ്ട് 'നിന്നാണ് 'സിനിമ കണ്ടത്. നിറഞ്ഞ സന്തോഷം!Thanks to each an everyone for making this dream come true."

ആദ്യത്തെ സമ്പൂർണ്ണ യുകെ മലയാളി സിനിമയുടെ ആദ്യ പ്രദർശനം ലണ്ടനിലെ ബൊളിയൻ തീയറ്ററിൽ ഇന്നലെ നടന്ന ശേഷം സംവിധായകനും, യുകെ മലയാളിയുമായ കനേഷ്യസ് അത്തിപ്പൊഴിയിൽ ഫേസ്‌ബുക്കിൽ എഴുതിയ പോസ്റ്റാണിത്. ഇതേ വിവരം പങ്കുവച്ച് തിരക്കഥാ കൃത്ത് ജിൻസൺ ഇരിട്ടിയും നിർമ്മാതാവായ ബിനു ജോർജും ഫേസ്‌ബുക്കിൽ പോസ്റ്റുകൾ കുറിച്ചിട്ടുണ്ട്.

ബിലാത്തി പ്രണയം എന്ന യുകെ മലയാളി സിനിമയുടെ ആദ്യ പ്രദർശനത്തിനാണ് തീയേറ്റർ നിറഞ്ഞു കവിഞ്ഞാണ് ആളുകൾ എത്തിയത്. സ്റ്റുഡന്റ് വിസയിൽ എത്തിയ പീഡനങ്ങൾ സഹിച്ച് മടങ്ങിയ മലയാളി വിദ്യാർത്ഥികളുടെ അനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയ സിനിമ മലയാള സിനിമ സങ്കൽപത്തിന് തന്നെ പൊളിച്ചെഴുത്തായി. സംവിധായകനും, നിർമ്മാതാവും, തിരക്കഥാകൃത്തും മാത്രമല്ല സിനിമയിലെ അണിയറ പ്രവർത്തകരും സിനിമ ലൊക്കേഷനും എല്ലാം യുകെയിൽ തന്നെ ആദ്യത്തെ സിനിമ ആയിരുന്നു ബിലാത്തി പ്രണയം.

ശ്രദ്ധേയമായ ഒരുപാട് സീനുകൾ ഉള്ള യുകെയിലെ മലയാളി ജീവിതത്തിന്റെ നേർപ്പകർപ്പായി മാറി ബിലാത്തി പ്രണയം. സ്റ്റുഡന്റ് വിസക്കാരന്റെ ജീവിതത്തിലൂടെ യുകെയിലെ മലയാളി സമൂഹത്തിലേയ്ക്ക് ഒരു എത്തിനോട്ടം കൂടിയായി സിനിമ. അതുകൊണ്ട് തന്നെ ശ്വാസം അടക്കി പിടിച്ചായിരുന്നു കാണികൾ ഇതിനെ എതിരേറ്റത്. നടീനടന്മാരെല്ലാം ഒരേപോലെ തിളങ്ങിയെങ്കിലും അക്കരക്കാഴ്ചയിലെ ജോർജ്ജായി യുകെ മലയാളികൾക്ക് സുപരിചിതനായ ജോസ്‌കുട്ടിയുടെ ചാണക്യൻ ചാണ്ടിയാണ് ഏറ്റവും അധികം കൈയടി നേടിയത്.

ആദ്യ ഷോ വൻ വിജയമായതോടെ യുകെയിലെ വിവിധ ഭാഗങ്ങളിൽ സിനിമ പ്രദർശിപ്പിക്കാനുള്ള താല്പര്യം കാണിച്ച് പലരും രംഗത്ത് വന്നു. നിരവധി അസോസിയേഷനുകൾ ഇതിന് താല്പര്യം കാണിച്ചിട്ടുണ്ടെന്ന് അണിയറ പ്രവർത്തകർ ബ്രിട്ടീഷ് മലയാളിയോട് പറഞ്ഞു.

നിങ്ങളുടെ പ്രദേശത്ത് ഈ സിനിമ പ്രദർശിപ്പിക്കാൻ താൽപര്യം ഉണ്ടെങ്കിൽ ബന്ധപ്പെടുക: 020 3393 3373
പിജെ എന്റർടൈന്മെന്റ്‌സിന്റെ വെബ്ബ്‌സൈറ്റ് സന്ദർശിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


സൂപ്പർ സ്റ്റാറുകളുടെ സിനിമക്ക് കിട്ടാത്തത്ര വരവേൽപ്പാണ് ലണ്ടനിലെ മലയാളികളുടെ സിനിമയ്ക്ക് ലഭിച്ചത്. 4 മണിയോട് കൂടി ഷോ ആരംഭിക്കുമ്പോൾ തിയറ്റർ നിറഞ്ഞു കവിഞ്ഞിരുന്നു. പലർക്കും സിനിമ നിന്ന് കാണേണ്ടി വന്നു എന്ന് പറയുമ്പോൾ തന്നെ എത്രത്തോളം ആവേശത്തോടു കൂടിയാണ് യുകെ മലയാളികൾ ചിത്രത്തെ നെഞ്ചിലേറ്റിയതെന്നു വ്യക്തം. ഹാഫ് ടൈം കഴിഞ്ഞപ്പോൾ തന്നെ ബിലാത്തിക്ക് അഭിനന്ദന പ്രവാഹം ആയിരുന്നു.

യുകെ മലയാളികളുടെ ചരിത്രത്തിൽ തന്നെ കലാ സാംസ്കാരിക മേഖലകളിലെ നിറ സാന്നിധ്യമായ ഒരു വലിയ വിഭാഗം പ്രേക്ഷകരാണ് സിനിമ കാണുവാൻ എത്തിയതു എന്നത് എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാ സാംസ്‌കാരിക പ്രവർത്തകരൊക്കെ പിന്തുണയുമായി തിയറ്ററിൽ എത്തിയിരുന്നു. ആദ്യമായാണ് യുക്കെയിൽ കലാ മേഖലയിൽ പ്രേവർത്തിക്കുന്ന സാഹിത്യകാരന്മാരും എഴുത്തുകാരും മാദ്ധ്യമ പ്രവർത്തകരും ഒരുമിച്ചു ഒരു സിനിമയുടെ ഭാഗമായി ഒത്തു കൂടുന്നത് എന്ന പ്രത്യേകതയും കാണാൻ കഴിഞ്ഞു. സിനിമയുടെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ച കലാകാരന്മാരെ പ്രീമിയർ ഷോയ്ക്ക് മുന്നോടിയായി യുക്കെ മലയാളികൾക്ക് ഏറെ സുപരിചിതയായ രശ്മി പ്രകാശ് രാജേഷ് മനോഹരമായ ഭാഷയിൽ പരിചയപ്പെടുത്തി. തുടർന്ന് സിനിമയുടെ തുടക്കം മുതൽ ഹർഷാരവത്തോടു കൂടിയാണ് ഓരോ സീനുകളും പ്രേക്ഷകർ കണ്ടത്.

യുകെയിലെ പ്രമുഖ വിതരണ കമ്പനിയായ പിജെ എന്റർ ടൈന്മെന്റ്സ് ആണ് ചിത്രം യുകെയിലെ തിയറ്ററുകളിൽ എത്തിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനായ കനേഷ്യസ് അത്തിപ്പൊഴിയും നിർമ്മാതാവായ ബിനു ജോർജും സിനിമക്ക് മുന്നോടിയായി ഒരു ബിലാത്തി പ്രണയത്തെ കുറിച്ച് സംസാരിച്ചു തുടർന്ന് ഗർഷോം മീഡിയയുടെ ബാനറിൽ നിർമ്മിച്ച ചിത്രം ഗർഷോം മീഡിയ ഡയറക്റ്റർ ജോമോൻ കുന്നേൽ ഇനാഗുറേറ്റു ചെയ്തു. 2 മണിക്കൂർ നീണ്ടു നിന്ന ചിത്രം ഏറെ ആവേശത്തോടു കൂടിയാണ് പ്രേക്ഷകർ ഏറ്റു വാങ്ങിയത്. പ്രീമിയർ ഷോക്ക് ശേഷം ലണ്ടനിലെ കലാ സാസ്‌കാരിക സംഘടനയായ കട്ടൻ കാപ്പിയും കവിതയുടെയും പ്രേവർത്തകർ സംഘടിപ്പിച്ച അനുമോദന സമ്മേളനത്തിൽ യുക്കെയിലെ നിരവധി കലാ സാഹിത്യ രംഗത്തുള്ളവർ പങ്കെടുത്തു.

യുകെ മലയാളികൾക്കിടയിൽ നിന്നും ഉണ്ടായ ആദ്യ സമ്പൂർണ മലയാള ചലച്ചിത്രം എന്ന നിലയിൽ ചിത്രത്തിനെ കുറിച്ചുള്ള കാഴ്ചപ്പാട് മായി വിവിധ മേഖലയിൽ ഉള്ളവർ ചർച്ചയിൽ സജീവമായി പങ്കെടുത്തു. അതോടൊപ്പം ചിത്രത്തിന്റെ മുന്നണിയിലും പിന്നണിയിലും പ്രേവർത്തിച്ചവർ അവരുടെ അനുഭവങ്ങൾ ചർച്ചയിൽ സജീവമായി പങ്കു വച്ചു.സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിക്കുന്ന 30 ഓളം സാഹിത്യ പ്രതിഭകൾ ആണ് ചർച്ചയിൽ പങ്കെടുത്തത് നിറഞ്ഞ മനസ്സുമായാണ് ഈ കലാസ്വാദകർ ഏറെ വൈകി ലണ്ടനിൽ നിന്നും സ്വഗൃഹത്തിലേക്കു മടങ്ങിയത്. ഒരു ബിലാത്തി പ്രണയം പ്രേക്ഷകർ ഏറ്റെടുക്കും എന്ന് ഉറപ്പായതോടെ യുകെയുടെ മറ്റു ഭാഗങ്ങളിലേക്ക് സിനിമ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇതിന്റെ അണിയറ ശിൽപ്പികൾ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP