Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അനധികൃതമായി വീടുകളും അപ്പാർട്ട്‌മെന്റുകളും വാടകയ്ക്ക് നല്കുന്നവർക്കുള്ള പിഴ ഇരട്ടിയാക്കി; പാരിസ് നഗരത്തിൽ വീടുകളുടെ ഭാഗങ്ങൾ സഞ്ചാരികൾക്ക് അനധികൃതമായി താമസിക്കാൻ നല്കുന്നവരുടെ എണ്ണം പെരുകുന്നു

അനധികൃതമായി വീടുകളും അപ്പാർട്ട്‌മെന്റുകളും വാടകയ്ക്ക് നല്കുന്നവർക്കുള്ള പിഴ ഇരട്ടിയാക്കി; പാരിസ് നഗരത്തിൽ വീടുകളുടെ ഭാഗങ്ങൾ സഞ്ചാരികൾക്ക് അനധികൃതമായി താമസിക്കാൻ നല്കുന്നവരുടെ എണ്ണം പെരുകുന്നു

നധികൃതമായി തങ്ങളുടെ വീടുകളും അപ്പാർട്ടുമെന്റുകളുടെയും ഭാഗങ്ങൾ സഞ്ചാരികൾക്കായി തുറന്ന് കൊടുക്കുന്നവരുടെ എണ്ണം കൂടുന്നതിനാൽ ഇത്തരക്കാർക്കുള്ള പിഴ ഇരട്ടിയാക്കാൻ തീരുമാനിച്ചു. റൂ റെന്റൽ ബുക്കിങ് വെബ്‌സൈറ്റായി എയർബിൻബ് പോലെയുള്ളവയിൽ അനധികൃതമായി രജിസ്റ്റർ ചെയ്ത് അനധികൃത പ്രവർത്തനം നടത്തുന്നവരുടെ എണ്ണം കഴിഞ്ഞ വർഷത്തിനെതിനേക്കാൾ ഇരട്ടിയായിട്ടുണ്ട്.

കഴിഞ്ഞ ജനുവരി 1നും ഓഗസ്റ്റ് 15 നും ഇടയിൽ തന്നെ ഇത്തരത്തിലുള്ള നിയമലംഘകരിൽ നിന്നും 1.38 മില്യൺ യൂറോ ആണ് പിഴയായി ഈടാക്കിയത്. 2017 ൽ 1.3 മില്യൺ പിഴ ചുമത്തിയപ്പോഴാണ് കഴിഞ്ഞ ആറ് മാസത്തിനിടെ നിയമലംഘകരായവരുടെ എണ്ണം ഇരട്ടിയായത്.

ഇതോടെ വാടകകെട്ടിടങ്ങൾക്ക് ആവശ്യക്കാരില്ലാതെ വരുകയും അത്തരക്കാർക്ക് കടുത്ത ആശങ്കയിലുമാണ്. എയർനവ് തന്നെ 65000 ത്തോളം റെന്റൽസ് ലിസ്റ്റ് പാരിസിലെ മാത്രം കൊടുത്തിട്ടുണ്ട്. കൂടാതെ 80,000ത്തോളം ഹോട്ടൽ മുറികളും ഇവിടെ മാത്രമായി വിദേശികൾക്കായി തുറന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP