Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ ഫാർമസികളിൽ നിന്ന് ഫ്‌ലൂ വാക്‌സിൻ ഇനി ലഭിക്കും; ഫ്‌ലൂ മരണ നിരക്ക് കുറയ്ക്കാനുള്ള നടപടികളുമായി സ്വിറ്റ്‌സർലണ്ട്

പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ ഫാർമസികളിൽ നിന്ന് ഫ്‌ലൂ വാക്‌സിൻ ഇനി ലഭിക്കും; ഫ്‌ലൂ മരണ നിരക്ക് കുറയ്ക്കാനുള്ള നടപടികളുമായി സ്വിറ്റ്‌സർലണ്ട്

സൂറിച്ച്: ഫ്‌ലൂ ബാധിച്ച് വർഷം തോറും 1500 മരണം സംഭവിക്കുന്നതിനാൽ ഇതിനെതിരേ നടപടികളുമായി സ്വിറ്റ്‌സർലണ്ട്. രാജ്യത്തെ ഒട്ടു മിക്ക കാന്റനുകളിലും ഇനി പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ തന്നെ ഫാർമസികളിൽ നിന്ന് ഫ്‌ലൂ വാക്‌സിൽ ലഭ്യമാകുന്ന തരത്തിൽ നിയമം പരിഷ്‌ക്കരിച്ചു. വാക്‌സിനേഷൻ നിരക്ക് തീരെ കുറവായതിനാൽ ഫ്ളാ ബാധിച്ചുള്ള മരണനിരക്ക് പ്രത്യേകിച്ച് പ്രായമായവരിൽ കൂടുതലാണെന്ന് പബ്ലിക് ഹെൽത്ത് അധികൃതർ വെളിപ്പെടുത്തി.

രാജ്യത്ത് 1.1 മില്യണും 1.3 മില്യണും മധ്യേ വാക്‌സിൻ രാജ്യത്ത് ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ആളുകൾ പ്രയോജനപ്പെടുത്തുന്ന അളവ് തീരെ കുറവാണ്. ഉത്പാദിപ്പിക്കപ്പെടുന്ന വാക്‌സിൻ ആളുകൾ പ്രയോജനപ്പെടുത്തുന്നതിനു വേണ്ടിയാണ് ഇനി പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെയും ഫാർമസികളിൽ നിന്ന് ഫ്‌ലൂ വാക്‌സിൻ ലഭ്യമാകുന്ന രീതിയിൽ നടപടികൾ ഊർജിപ്പെടുത്തിയത്. പോർട്ടുഗൽ, അയർലണ്ട് തുടങ്ങിയ രാജ്യങ്ങളിലും ഇതേ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്.

Neuchâtel, Fribourg, Zurich, Solothurn, Bern തുടങ്ങിയ കാന്റനുകളിൽ നിലവിൽ ഫ്‌ലൂ വാക്‌സിനുകൾ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ തന്നെ 340 ഫാർമസികൾക്ക് വാക്‌സിനേഷൻ നൽകാൻ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. കൂടാതെ 390 ഫാർമസികൾക്ക് ഇത്തരത്തിൽ വാക്‌സിനേഷൻ നൽകുന്നതിനുള്ള പരിശീലനം നൽകിവരുന്നുണ്ട്.  2015-2016 വർഷത്തേക്കുള്ള ഒരു പൈലറ്റ് പ്രോഗ്രാം ബേൺ കാന്റൻ ചെയ്തുവരുന്നുമുണ്ട്. മറ്റു ചില കാന്റനുകളിൽ ഇപ്പോഴും ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ ഫ്‌ലൂ വാക്‌സിൻ ലഭ്യമാകില്ല.

65 വയസു കഴിഞ്ഞവർക്കും ഗർഭിണികൾക്കും മാരകരോഗം ബാധിച്ചവർക്കും രണ്ടു വയസുവരെയുള്ള കുട്ടികൾക്കും ഏറെ ഭീഷണി ഉയർത്തുന്നതാണ് ഫ്‌ലൂ. പ്രതിവർഷം ഇതിനെതിരേ വാക്‌സിൻ എടുക്കുന്നതാണ് ഫ്‌ലൂ തടയാനുള്ള ഫലപ്രദമായ മാർഗം. ഒക്ടോബർ മധ്യേ മുതൽ നവംബർ മധ്യേ വരെയാണ് വാക്‌സിനേഷൻ എടുക്കാനുള്ള ഉചിതമായ സമയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP