Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുഞ്ഞുങ്ങൾക്കിനി ചോക്ലേറ്റ് വാങ്ങിക്കൊടുക്കുമ്പോൾ സൂക്ഷിക്കുക; ജർമനിയിൽ കിൻഡർ ചേക്ലേറ്റ് ബാറുകൾ തിരിച്ചുവിളിക്കാൻ നിർദ്ദേശം; കാൻസറിന് ഹേതുവാകുന്ന ഘടകങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട്

കുഞ്ഞുങ്ങൾക്കിനി ചോക്ലേറ്റ് വാങ്ങിക്കൊടുക്കുമ്പോൾ സൂക്ഷിക്കുക; ജർമനിയിൽ കിൻഡർ ചേക്ലേറ്റ് ബാറുകൾ തിരിച്ചുവിളിക്കാൻ നിർദ്ദേശം; കാൻസറിന് ഹേതുവാകുന്ന ഘടകങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട്

ബർലിൻ: കുഞ്ഞുങ്ങൾ എപ്പോൾ ആവശ്യപ്പെട്ടാലും അവർ പറയുന്ന ചോക്ലേറ്റ് വാങ്ങുക്കൊടുക്കുക തന്നെ ചെയ്യും മാതാപിതാക്കൾ. അത് അവരുടെ ആരോഗ്യത്തെ എത്രത്തോളം ഹനിപ്പെടുത്തുമെന്ന് ചിന്തിക്കുക പോലുമില്ല.  കിൻഡർ ചോക്ലേറ്റ് ബാറുകളിൽ കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന റിപ്പോർട്ടിൽ മേൽ ഉത്പന്നം തിരിച്ചുവിളിക്കണമെന്ന് നിർദ്ദേശിച്ചിരിക്കുകയാണ് ജർമൻ ഏജൻസി.

കാൻസറിന് ഹേതുവാകുന്ന ഘടകം കിന്റർ ചോക്ലേറ്റ് ഉൾപ്പെടെയുള്ള ഏതാനും ഉത്പന്നങ്ങളിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി ഉണ്ടായിട്ടുള്ളത്. ആരോഗ്യത്തെ ഏറെ ഹനിക്കുന്ന മിനറൽ ഓയിൽ ആരോമാറ്റിക് ഹൈഡ്രോ കാർബൺ (എംഒഎഎച്ച്) എന്ന ഘടകം ഈ ഉത്പന്നങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്നാണ് ജർമനിയിലെ ആരോഗ്യമേഖലയിലെ ഒരു ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. കിന്റർ റീഗൽ ചോക്ലേറ്റ് ബാറുകൾ, ലിൻഡ് ഫെറാറോ നുഗാട്ട് മിനീസ്, സൺറൈസ് ക്ലാസിക് ഷോക്കോഹാപ്പൻ എന്നിവയിലെല്ലാം തന്നെ എംഒഎഎച്ചിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

ഓയിൽ റിഫൈന്മെന്റ് പ്രോസസിൽ വേർതിരിയുന്ന ഒരു അസംസ്‌കൃത വസ്തുവാണ് എംഒഎഎച്ച്. പൊട്ടറ്റോ ചിപ്‌സ് മുതൽ ചോക്ലേറ്റ് ബാറുകൾ വരെയുള്ള 20 ഉത്പന്നങ്ങൾ കാർസിനോജൻ പരീക്ഷണത്തിന് വിധേയമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഈ ഉത്പന്നങ്ങൡ ഇവ കണ്ടെത്തിയത്. വളരെ കൂടിയ അളവിൽ എംഒഎഎച്ചിന്റെ സാന്നിധ്യം ഇവയിൽ ഉള്ളതിനാൽ കിന്റർ ചോക്ലേറ്റ് ഉൾപ്പെടെയുള്ളവ തിരിച്ചുവിളിക്കാനാണ് കമ്പനികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

ചോക്ലേറ്റിലൂടെയും മറ്റും മനുഷ്യശരീരത്തിൽ കടന്നുകൂടി അടിയുന്ന എംഒഎഎച്ച് പിന്നീട് ആന്തരികാവയവങ്ങൾക്ക് ക്ഷതം സംഭവിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. യൂറോപ്യൻ ഫുഡ് സേഫ്റ്റി അഥോറിറ്റി(ഇഎഫ്എസ്എ)യും ഏജൻസിയുടെ റിപ്പോർട്ട് ശരിവയ്ക്കുന്നുണ്ട്. എംഒഎഎച്ച് കാണാനോ, രുചിക്കാനോ സാധിക്കില്ല. എന്നാൽ ഇവയുടെ സാന്നിധ്യം ഈ ഉത്പന്നങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്നാണ് യൂറോപ്യൻ ഫുഡ് സേഫ്റ്റി അഥോറിറ്റിയും വ്യക്തമാക്കുന്നു. കൂടിയ തോതിൽ എംഒഎഎച്ച് അടങ്ങിയിട്ടുള്ളതിനാൽ ഈ ഉത്പന്നങ്ങൾ വാങ്ങരുതെന്നും ഇഎഫ്എസ്എ ശുപാർശ ചെയ്യുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP