Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യാത്രാ തടസ്സം ഒഴിയാതെ പൊതുജനങ്ങൾ; പെൻഷൻ പരിഷ്‌കരണത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്ന പണിമുടക്കുകൾ അഞ്ചാം ദിവസവും തുടരുന്നു; മെട്രോ, ബസ്, ട്രാം സർവ്വീസുകൾ തിങ്കളാഴ്‌ച്ചയും മുടങ്ങും

യാത്രാ തടസ്സം ഒഴിയാതെ പൊതുജനങ്ങൾ; പെൻഷൻ പരിഷ്‌കരണത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്ന പണിമുടക്കുകൾ അഞ്ചാം ദിവസവും തുടരുന്നു; മെട്രോ, ബസ്, ട്രാം സർവ്വീസുകൾ തിങ്കളാഴ്‌ച്ചയും മുടങ്ങും

സ്വന്തം ലേഖകൻ

പാരീസ്: ഫ്രാൻസിലെ തൊഴിലാളി യൂണിയനുകൾ ഇമ്മാനുവൽ മാക്രോൺ സർക്കാരിന്റെ പെൻഷൻ പരിഷ്‌കരണ നിർദേശങ്ങൾക്കെതിരേ നടത്തിയ പ്രക്ഷോഭം അഞ്ചാം ദിവസവും ജനജീവിതം സ്തംഭിഭിക്കുന്നു.മെട്രോ, ബസ്, ട്രാം, ആർആർ ലൈനുകളിൽ ഇന്നും ഭാഗികമായി തടസ്സപ്പെട്ടതോടെ ജനങ്ങൾ ദുരിതത്തിലായിരിക്കുകയാണ്.

രാജ്യത്ത് ആകമാനം പ്രവർത്തിക്കുന്ന സാധാരണ സർവീസുകളുടെ 15 ശതമാനത്തോളം മാത്രമാണ് ഇന്ന് പ്രവർത്തിക്കുന്നത്.നഗരത്തിലെ 16 മെട്രോ ലൈനുകളിൽ പത്ത് എണ്ണം പ്രവർത്തിക്കുന്നില്ല, മറ്റ് നാല് എണ്ണം പരിമിതമായ സേവനം മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്.

ഫ്രഞ്ച് സർക്കാരിന്റെ പെൻഷൻ പരിഷ്‌കരണ പദ്ധതികളിൽ പ്രതിഷേധിച്ച് ദശ ലക്ഷക്കണക്കിന് തൊഴിലാളികൾ ആണ് അഞ്ചാം തീയതി സമരത്തിനിറങ്ങിയത്. ഇതോടെ രാജ്യത്താകമാനം പൊതു ഗതാഗത സംവിധാനങ്ങൾ താറുമാറായി.

വ്യാഴാഴ്ച നടത്താൻ നിശ്ചയിച്ച പ്രക്ഷോഭം പിന്നീട് വെള്ളിയാഴ്ചത്തേക്കു കൂടി നീട്ടിയിരുന്നു. ചൊവ്വാഴ്ച വീണ്ടും പ്രകടനം നടത്താനാണ് തീരുമാനം.ൃനിലവിൽ 42 വ്യത്യസ്ത പെൻഷൻ സ്‌കീമുകളാണ് ഫ്രാൻസിൽ നിലവിലുള്ളത്. ഇതിലെല്ലാം വിരമിക്കൽ പ്രായവും ആനുകൂല്യങ്ങളുമൊക്കെ വ്യത്യസ്തം. ഈ സ്‌കീമുകൾ ഏകീകരിച്ച് പോയിന്റ് അടിസ്ഥാനത്തിലുള്ള പുതിയ സമ്പ്രദായമാണ് മാക്രോൺ മുന്നോട്ടു വയ്ക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP