Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുലിവാൽ കാഴചകൾ: ട്രെയ്‌ലർ പുറത്തിറക്കി; ഫിലിം റിലീസ് മെയ്‌ 15ന്

പുലിവാൽ കാഴചകൾ: ട്രെയ്‌ലർ പുറത്തിറക്കി; ഫിലിം റിലീസ് മെയ്‌ 15ന്

സൂറിച്ച്: സ്വിറ്റ്‌സർലൻഡിലെ പുലിവാൽ ബോയ്‌സ് നിർമ്മിക്കുന്ന 'പുലിവാൽ കാഴ്ചകളുടെ ട്രെയ്‌ലർ പബ്ലിഷ് ചെയ്തു. ഫിലിം റിലീസ്  മെയ്‌ 15നാണ്. ന്യൂ ജെനറേഷൻ പ്രവാസികളായ മൂന്ന് ചെറുപ്പകരുടെ ഒരു അവധി ദിവസത്തെ സംഭവങ്ങളെ കേരളത്തിലെ സമകാലിക ചർച്ചകളുമായ് ബന്ധപ്പെടുത്തി ഒരുക്കിയിരിക്കുന്നതാണ് പുലിവാൽ കാഴ്ചകളുടെ ആദ്യത്തെ എപ്പിസോഡ്. പുലിവാൽ ഫിലിംസിന്റെ ബാനറിൽ പുലിവാൽ ബോയ്‌സ് നിർമ്മിച്ചിരിക്കുന്ന ഈ ഷോർട്ട് ഫിലിമിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് സ്വിറ്റ്‌സർലൻഡിൽ തന്നെയാണ്.

നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫൈസൽ കാച്ചപ്പിള്ളി സിനിമാറ്റൊഗ്രാഫിയും സംവിധാനവും നിർവഹിച്ച പുലിവാൽ കാഴ്ചകളുടെ ആദ്യ കഥ എഴുതിയിരിക്കുന്നത് നിബിൻ കാവനാൽ ആണ്. അസിസ്റ്റന്റ് ഡയറക്ടർ നുൽഫി കൊയിത്തറയും, പ്രൊഡകഷൻ അസോസിയെറ്റ് ആന്റണി മണിയൻകേരികളവും, പ്രൊഡകഷൻ എക്‌സിക്യൂട്ടീവ് അനൂപ് അബ്രഹവും, കാമറ അസോസിയെറ്റ് ചെയിതിരിക്കുന്നത് പിന്റു കണ്ണാമ്പടവും ആണ്. ഫൈസൽ കാച്ചപ്പിള്ളിയുടെ സ്വിറ്റ്‌സർലൻഡിലെ സ്വന്തം പ്രൊഡകഷൻ കമ്പനി ആണ് പ്രൊഡകഷനും പോസ്റ്റ് പ്രൊഡകഷനും  ചെയ്തിരിക്കുന്നത്. ഇതിലെ പ്രധാന അഭിനേതാക്കളും സ്വിസ്സിലെ മലയാളി സുഹൃത്തുക്കൾ തന്നെ.

പുലിവാൽ കാഴചകൾ വലിയ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. സിനിമ എന്ന പ്രതിഭാസത്തിന്റെ എല്ലാവിധ പ്രത്യേകതകളും വളരെ പ്രഫഫെഷണലായ് അടങ്ങിയിരിക്കുന്നു എന്നത് പുലിവാൽ കാഴ്ചകളുടെ പോസ്റ്ററിലും ട്രെയ്‌ലറിലും വെക്തമാണ്. പോസ്റ്റർ ഇറങ്ങിയ നാൾ മുതൽ വളരെ പ്രതീക്ഷയിലും ആകാംക്ഷയിലുമാണ് സ്വിസ്സ് മലയാളികൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP