Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ട്രെയിൻ യാത്രക്കാർക്ക് ചൊവ്വാഴ്‌ച്ച ശനിദശ; ഫ്രാൻസിലെ റെയിൽവേ ഗതാഗതം സ്തംഭിഭിച്ച് നാളെ ജീവനക്കാർ സമരത്തിന്; പെൻഷൻ പരിഷ്‌കരണത്തിനെതിരെ നടക്കുന്ന സമരത്തിൽ രാജ്യമെമ്പാടുമുള്ള സർവ്വീസുകൾ നിർത്തിവയ്ക്കും

ട്രെയിൻ യാത്രക്കാർക്ക് ചൊവ്വാഴ്‌ച്ച ശനിദശ; ഫ്രാൻസിലെ റെയിൽവേ ഗതാഗതം സ്തംഭിഭിച്ച് നാളെ ജീവനക്കാർ സമരത്തിന്; പെൻഷൻ പരിഷ്‌കരണത്തിനെതിരെ നടക്കുന്ന സമരത്തിൽ രാജ്യമെമ്പാടുമുള്ള സർവ്വീസുകൾ നിർത്തിവയ്ക്കും

സ്വന്തം ലേഖകൻ

രാജ്യത്തെ റെയിൽവേ ഗതാഗതം സ്തംഭിഭിച്ച് നാളെ ജീവനക്കാർ സമരത്തിന്. പെൻഷൻ പരിഷ്‌കരണത്തിനെതിരെ നടക്കുന്ന സമരം മൂലം ചൊവ്വാഴ്‌ച്ച രാജ്യമെമ്പാടുമുള്ള റെയിൽവേ സർവ്വീസുകൾ റദ്ദാക്കും.

പണിമുടക്ക് ദിവസം എസ്എൻസിഎഫിന്റെ അഞ്ച് ഇന്റർസിറ്റി സർവീസുകളിൽ രണ്ടെണ്ണം മാത്രമേ പ്രവർത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ അഞ്ച് പ്രാദേശിക ടിഇആർ ലൈനുകളിൽ മൂന്നെണ്ണവും ആയിരിക്കും പ്രവർത്തിക്കുക.അതിവേഗ ടിജിവി സേവനങ്ങൾക്കും തടസ്സം നേരിടാൻ സാധ്യതയുണ്ട്. എന്നാൽ മെട്രോ ലൈൻ സർവ്വീസുകളെ സമരം ബാധിക്കില്ലെന്നും സൂചനയുണ്ട്. അന്താരാഷ്ട്ര സർവ്വീസുകളായ യൂറോ സ്റ്റാർ അടക്കമുള്ളവയും സാധരനിലിയിൽ പ്രവർത്തിക്കും.

സാർവത്രിക പെൻഷൻ സമ്പ്രദായം നടപ്പാക്കാനുള്ള പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പദ്ധതിയെതിരായ ആദ്യത്തെ വലിയ പ്രതിഷേധമായിരിക്കും ഇത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP