Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗാൽവേ, മയോ, കോർക്ക്, കെറി എന്നിവിടങ്ങളിലെ ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്ക് 180 യൂറോയുടെ വർധന നേരിടും; സ്പീഡും കുറയും

ഗാൽവേ, മയോ, കോർക്ക്, കെറി എന്നിവിടങ്ങളിലെ ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്ക് 180 യൂറോയുടെ വർധന നേരിടും; സ്പീഡും കുറയും

ഡബ്ലിൻ: ഗാൽവേ, മയോ, കോർക്ക്, കെറി എന്നീ കൗണ്ടികൾ ഉൾപ്പെടുന്ന റൂറൽ മേഖലയിലെ ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്ക് 180 യൂറോയുടെ നിരക്കു വർധന നേരിടേണ്ടി വരുന്നു. സർക്കാർ ധനസഹായം ലഭിച്ചുകൊണ്ടിരുന്ന നാഷണൽ ബ്രോഡ്ബാൻഡ് സ്‌കീമിനു കീഴിൽ നിന്ന് ബ്രോഡ്ബാൻഡ് പ്രൊവൈഡർമാരായ 3 അയർലണ്ടിനെ നീക്കുന്നതോടെയാണ് ഉപയോക്താക്കൾക്ക് വൻ നിരക്കു വർധന നേരിടേണ്ടി വരുന്നത്. നാലു കൗണ്ടികൾക്കു പുറമേ ഡൊണീഗൽ, ക്ലെയർ, ടിപ്പറാറി, റൂറൽ ലീമെറിക്ക് തുടങ്ങിയവയുടെ ഏതാനും മേഖലകളിലുള്ളവർക്കും ബ്രോഡ്ബാൻഡ് ചാർജിൽ അധികം നിരക്ക് നൽകേണ്ടി വരും.

3 അയർലണ്ടിന് ഇർകോം ഫോൺ ലൈനുകൾ നൽകി വരുന്ന ബ്രോഡ്ബാൻഡ് സർവീസുകൾ അവസാനിക്കുന്നതോടെയാണ് ഉപയോക്താക്കളിൽ അമിത നിരക്കു ചുമത്തിയിരിക്കുന്നത്. ഈ മേഖലകളിൽ മറ്റൊരു ബ്രോഡ്ബാൻഡ് സർവീസ് പ്രൊവൈഡറും ഇല്ലാത്തതും ഉപയോക്താക്കളെ കെണിയിലാക്കുന്നു. മിനിമം സർവീസ് സ്റ്റാൻഡാർഡ്, ഇൻസ്റ്റലേഷൻ സ്റ്റാൻഡാർഡ്, എൻജിനീയർ വിസിറ്റ്, സർവീസ് റിബേറ്റ് എന്നിവ ഇതോടെ ഇല്ലാതാകുമെന്നും ഉപയോക്താക്കൾക്കുള്ള കത്തിൽ വെളിപ്പെടുത്തുന്നു.

പുതിയ പദ്ധതിയുടെ കീഴിൽ മിനിമം സ്പീഡ് എത്രയെന്നതിന് യാതൊരു ഗ്യാരണ്ടിയും വാഗ്ദാനം ചെയ്യാൻ പറ്റില്ലെന്നും കണക്ഷനിൽ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് പരിഹരിക്കാൻ ശ്രമിക്കുമെന്നും കമ്പനി വക്താവ് അറിയിക്കുന്നു. രാജ്യമെമ്പാടും കമ്പി 4ജി മൊബൈൽ സർവീസ് നടപ്പാക്കുകയാണെന്നും എന്നാൽ റൂറൽ മേഖലകളിൽ കൂടുതൽ സ്പീഡ് വാഗ്ദാനം ചെയ്യാൻ പറ്റാത്ത സാഹചര്യമാണ് നിലവിലെന്നും കമ്പനിയുടെ അറിയിപ്പിൽ വ്യക്തമാക്കുന്നു.

അതേസമയം ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഉള്ളവർക്ക് പുതിയ ബ്രോഡ്ബാൻഡ് സർവീസ് വാഗ്ദാനം ചെയ്യുന്ന നാഷണൽ ബ്രോഡ്ബാൻഡ് പ്ലാനിന് പദ്ധതി തയാറാക്കി വരുന്നുണ്ട്. നാഷണൽ ബ്രോഡ്ബാൻഡ് സ്‌കീമിനും കീഴിലുള്ള ചില മേഖലകളിലും ഈ പ്ലാൻ നടപ്പിലാക്കും. എതിരാളികളായ ഒ2 അയർലണ്ടിനെ 700 മില്യൺ യൂറോയ്ക്ക് വാങ്ങാനുള്ള പദ്ധതിക്ക് 3 അയർലണ്ടിന് സർക്കാരിന്റേയും യൂറോപ്യൻ യൂണിയന്റെയും അനുമതി ലഭിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP