Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാഴ്‌സലോണ വിമാനത്താവളത്തിലെ സെക്യൂരിറ്റി ജീവനക്കാർ സമരത്തിൽ; തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത് ശമ്പള വേതന വ്യവസ്ഥകൾക്ക് എതിരെ

ബാഴ്‌സലോണ വിമാനത്താവളത്തിലെ സെക്യൂരിറ്റി ജീവനക്കാർ സമരത്തിൽ; തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത് ശമ്പള വേതന വ്യവസ്ഥകൾക്ക് എതിരെ

സ്വന്തം ലേഖകൻ

സ്‌പെയിനിലെ രണ്ടാമത്തെ ഏറ്റവും വലിയ വിമാനത്താവളമായ ബാഴ്‌സലോണയിലെ സെക്യൂരിറ്റി ജീവനക്കാർ അനിശ്ചിതകാല സമരത്തിൽ. ശമ്പള വേതന വ്യവസ്ഥകൾക്കെതിരെ സമരം നടത്തുവാൻ ഇന്നലെ നടന്ന വോട്ടിങിലാണ് തീരുമാനം ആയത്.

വിമാനത്താവള അധികൃതരുമായി ധാരണയിലെത്തുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് വ്യാഴാഴ്ച അർദ്ധരാത്രി പണിമുടക്ക് ആരംഭിക്കുന്നതിന് അനുകൂലമായി 175 വോട്ടുകളുാണ് ലഭിച്ചത്. സുരക്ഷാ ജീവനക്കാർ മെച്ചപ്പെട്ട ശമ്പളവും തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ട് രംഗത്തെത്തിയെങ്കിലും അവരുടെ ആവശ്യം അംഗീകരിക്കാത്തത് ആണ് പ്രതിഷേധത്തിന് കാരണം.

സിറ്റി സെന്ററിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയുള്ള വിമാനത്താവളത്തിൽ സൗജന്യ കാർ പാർക്കിങ് അനുവദിക്കാനും ഇവർ ആവശ്യപ്പെടുന്നു. എന്തായാലും പണിമുടക്ക് നിരവധി യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് ഉറപ്പാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP