Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോപ്പൻഹേഗൻ നിരത്തുകളിൽ സെപ്റ്റംബർ 18ന് കാറുകൾ ഇറങ്ങില്ല; ഒരു ദിവസത്തെ കാർ നിരോധനത്തിന് ആഹ്വാനവുമായി യൂറോപ്യൻ മൊബിലിറ്റി വീക്ക്

കോപ്പൻഹേഗൻ നിരത്തുകളിൽ സെപ്റ്റംബർ 18ന് കാറുകൾ ഇറങ്ങില്ല; ഒരു ദിവസത്തെ കാർ നിരോധനത്തിന് ആഹ്വാനവുമായി യൂറോപ്യൻ മൊബിലിറ്റി വീക്ക്

കോപ്പൻഹേഗൻ: ഡെന്മാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗനിൽ സെപ്റ്റംബർ 18 കാർ ഫ്രീ ദിനമായി ആചരിക്കും. അന്ന് സൈക്കിൾ യാത്രക്കാരും കാൽനട  യാത്രക്കാരും കോപ്പൻഹേഗൻ വീഥികൾ കൈയടക്കും. യൂറോപ്യൻ മൊബിലിറ്റി വീക്കിന്റെ ഭാഗമായാണ് കോപ്പൻഹേഗനും കാർ ഫ്രീ ദിനം ആചരിക്കുന്നത്. പാരീസിലും സ്റ്റോക്ക്‌ഹോമിലും ഇതേ രീതിയിൽ ഒരു ദിവസം കാർ ഫ്രീ ദിനമായി ആചരിച്ചതിനു പിന്നാലെയാണ് കോപ്പൻഹേഗനും ഒരു ദിവസത്തേക്ക് കാറുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നത്.

അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതും വാഹനങ്ങളൊന്നുമില്ലാത്ത നിരത്തുക്കളിൽ കൂടി സ്വദേശികൾക്കും ടൂറിസ്റ്റുകൾക്കും യഥേഷ്ടം വിഹരിക്കുന്നതിനും അവസരമൊരുക്കിക്കൊടുക്കുകയാണ് ഇതുവഴി. സെപ്റ്റംബർ 18 ഒരു വിശേഷ ദിവസമായി കൊണ്ടാടുന്നതിനും തലസ്ഥാനത്തേക്ക് ഒട്ടേറെപ്പേരെ ആകർഷിക്കുന്നതിനായി പല പരിപാടികളും സംഘടിപ്പിക്കാനും സിറ്റി അധികൃതർ ആലോചിക്കുന്നുണ്ട്.

ലോകത്തിൽ സൈക്കിൾ യാത്രക്കാർക്ക് പറ്റിയ മെച്ചപ്പെട്ട ഇടമെന്ന് കോപ്പൻഹേഗൻ പേരു നേടിയിട്ടുള്ളതാണെങ്കിലും അന്തരീക്ഷ മലിനീകരണ തോതിന്റെ കാര്യത്തിൽ തലസ്ഥാനം യൂറോപ്യൻ യൂണിയൻ തോതിനെയെല്ലാം കടത്തിവെട്ടിയിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP