Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വിസ്റ്റസർലന്റിലെ ട്രെയിൻ സ്റ്റേഷനുകളിൽ പുകവലി നിരോധനം; ജൂൺ 1 മുതൽ നടപ്പിലാക്കാനിരുന്ന നിയമം വീണ്ടും നീളുമെന്ന് സൂചന

സ്വിസ്റ്റസർലന്റിലെ ട്രെയിൻ സ്റ്റേഷനുകളിൽ പുകവലി നിരോധനം; ജൂൺ 1 മുതൽ നടപ്പിലാക്കാനിരുന്ന നിയമം വീണ്ടും നീളുമെന്ന് സൂചന

സ്വിറ്റ്‌സർലന്റ് ട്രെയിൻ സ്റ്റേഷനുകളിൽ ജൂൺ ഒന്നു മുതൽ നടപ്പിലാക്കാനിരുന്ന പുകവലി നിരോധനം വീണ്ടും നീളുമെന്ന് സൂചന. കഴിഞ്ഞ വർഷം സ്വിസ് പബ്ലിക് ട്രാൻസ്‌പോർട്ട് യൂണിയൻ വോവ് ആണ് ഈ വരുന്ന ജൂൺ 1 മുതൽ സ്‌റ്റേഷനുകളിൽ പുകവലി നിരോധനം നടപ്പിലാക്കുമെന്ന് അറിയിച്ചത്. എന്നാൽ പുറത്ത് വരുന്ന സൂചനയനുസരിച്ച് നിയമം നടപ്പിലാക്കാൻ കുറച്ച് കൂടി കാലതാമസം രേിട്ടേക്കാം.

ഓരോ സ്‌റ്റേഷനുകളിലും പുകവലിക്കാര്ക്കായി പ്രത്യേക സംവിധാനം ഒരുക്കി നിരോധനം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ഇത് പുകവലിക്കുന്നവർക്കും പുകവലിക്കാത്തവർക്കും ഒരേ പോലെ ഗുണകരമാകുമെന്നാമ് വിലയിരുത്തുന്നത്.

ജൂൺ 1 ന് പകരം ജൂൺ നാല് മുതൽ നിയമം പ്രാബല്യത്തിലായേക്കുമെന്നും സൂുചനയുണ്ട്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യേഗിക അറിയിപ്പ് വന്നിട്ടില്ല. ചില സ്റ്റേഷനുകളിൽ പുകവലിക്കാർക്കായി ഒരുക്കുന്ന പ്രേത്യക സംവിധാനംഅടുത്ത വർഷം പകുതിയോടെ പൂർത്തിയാകൂയെന്നും സൂചനയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP