Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യൂറോപ്യൻ യൂണിയനിൽ ചെറുപ്പക്കാർക്കിടയിൽ കൂടുതൽ തൊഴിൽരഹിതർ സ്‌പെയിനിൽ

യൂറോപ്യൻ യൂണിയനിൽ ചെറുപ്പക്കാർക്കിടയിൽ കൂടുതൽ തൊഴിൽരഹിതർ സ്‌പെയിനിൽ

മാഡ്രിഡ്: യൂറോപ്യൻ യൂണിയനിൽ ചെറുപ്പക്കാർക്കിടയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ അനുഭവപ്പെടുന്നത് സ്‌പെയിനിലാണെന്ന് പുതിയ റിപ്പോർട്ട്. ഇരുപത്തഞ്ചു വയസിൽ താഴെയുള്ള 842,000 ചെറുപ്പക്കാരാണ് സ്‌പെയിനിൽ തൊഴിലില്ലാതെ അലയുന്നതെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. അതോടെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ അനുഭവപ്പെടുന്ന രാജ്യം സ്‌പെയിനായി മാറിയിരിക്കുകയാണ്.

ജൂലൈയിലെ യൂറോസ്റ്ററ്റ് കണക്കുകൾ കാണിക്കുന്നത് സ്‌പെയിനിലെ 53.8 ശതമാനം ചെറുപ്പക്കാരും ജോലിയില്ലാതെ അലയുന്നുവെന്നാണ്. മൂന്നു വർഷത്തോളം ഗ്രീസ് ആയിരുന്നു ഈ സ്ഥാനം നിലനിർത്തിയിരുന്നത്. എന്നാൽ മെയ്‌ മാസത്തിൽ ഗ്രീസിൽ 53.1 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. ഇതിനെ കടത്തിവെട്ടിയാണ് സ്‌പെയിൻ പട്ടികയിൽ ഒന്നാമതെത്തിയത്. കടുത്ത തൊഴിലില്ലായ്മ അനുഭവപ്പെടുന്നുണ്ടെങ്കിലും സർവീസ് മേഖലയിൽ താത്ക്കാലിക ജോലിക്ക് ഒട്ടേറെ യുവാക്കൾ പരിശ്രമിക്കുന്നുണ്ടെങ്കിലും ജൂലൈയിൽ തന്നെ ഈ നിരക്ക് 842,000 ആയി ഉയരുകയായിരുന്നു.

ഗ്രീസ് ഉൾപ്പെടെയുള്ള മറ്റു യൂറോ സോൺ രാജ്യങ്ങളിൽ ഈ മാസങ്ങളിൽ തൊഴിലില്ലായ്മ നിരക്കിൽ ഇടിവ് അനുഭവപ്പെട്ടപ്പോൾ സ്‌പെയിനിൽ മാത്രം ജൂൺ, ജൂലൈ മാസങ്ങളിൽ ഇത് 0.4 ശതമാനം വർധിക്കുന്നതായാണ് കണ്ടുവന്നത്. ല

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP