Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാബിൻ കൊടുങ്കാറ്റ് ജർമ്മനിയിൽ ആഞ്ഞുവീശുന്നു; ട്രെയിൻ വിമാന സർവ്വീസുകൾ തടസ്സപ്പെട്ടു; സ്‌കൂളുകൾ അടച്ചിടും; രാജ്യമെങ്ങും കനത്ത നാശനഷ്ടം

സാബിൻ കൊടുങ്കാറ്റ് ജർമ്മനിയിൽ ആഞ്ഞുവീശുന്നു; ട്രെയിൻ വിമാന സർവ്വീസുകൾ തടസ്സപ്പെട്ടു; സ്‌കൂളുകൾ അടച്ചിടും; രാജ്യമെങ്ങും കനത്ത നാശനഷ്ടം

സ്വന്തം ലേഖകൻ

നൂറ്റാണ്ടിലെ ഏറ്റവും ശക്തിയേറിയ കൊടുങ്കാറ്റെന്ന് വിശേഷിപ്പിക്കപ്പെട്ട യൂറോപ്പിലാകാമനം വീശുന്ന കൊടുങ്കാറ്റ് ജർമ്മനിയും താണ്ഡവമാടുന്നു.വടക്കുപടിഞ്ഞാറൻ ജർമ്മനിയിലെ തീരത്ത് ആഞ്ഞ് വീശയ സാബിൻ' കൊടുങ്കാറ്റില പലഭാഗങ്ങളിലും ഗതാഗത തടസ്സം നേരിടുകയാണ്. അതുകൊണ്ട് തന്നെ പല പ്രദേശങ്ങളിലും തിങ്കളാഴ്ച സ്‌കൂളുകൾ അടയ്ക്കും. ഫ്‌ളൈറ്റുകൾ, ട്രെയിനുകൾ, സോക്കർ മത്സരങ്ങൾ എന്നിവ ഇതിനകം റദ്ദാക്കിയിട്ടുണ്ട്.

വടക്കു പടിഞ്ഞാറൻ ജർമനിയിൽ ഡ്യൂഷെ ബാൻ ദീർഘദൂര ട്രെയ്ൻ സർവീസുകൾ നിർത്തിവച്ചു. ലോവർ സാക്‌സണി, ഷ്‌ലെസ്വിഗ്~ഹോൾസ്റ്റീൻ, നോർത്ത് റൈൻവെസ്റ്റ്ഫാലിയ, ബ്രെമൻ എന്നിവിടങ്ങളിലാണ് സർവീസുകൾ അടിയന്തര പ്രാബല്യത്തോടെ അവസാനിപ്പിച്ചത്. പിന്നീട് ക്രമാനുഗതമായി രാജ്യവ്യാപകമായി തന്നെ വൈകുന്നേരത്തോടെ ദീർഘദൂര സർവീസുകൾ അവസാനിപ്പിച്ചു.

രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി നിരവധി വിമാന സർവീസുകളും കൊടുങ്കാറ്റ് കാരണം റദ്ദാക്കി. ഫ്രാങ്ക്ഫർട്ട്, ബർലിൻ, മ്യൂണിച്ച്, കൊളോൺ, ഹാനോവർ വിമാനത്താവളങ്ങൾ വഴിയുള്ള സർവീസുകൾ കാര്യമായി തടസപ്പെട്ടപ്പോൾ, ഡ്യുസൽഡോർഫിൽ മാത്രം 111 വിമാനങ്ങൾ ഞായറാഴ്ച റദ്ദാക്കി.

ഫ്രാൻസ്, ബെൽജിയം, നെതർലൻഡ്‌സ്, സ്വിറ്റ്‌സർലൻഡ് എന്നിവിടങ്ങളിലും നിരവധി വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച കൂടി കാറ്റ് ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം. 105 കിലോമീറ്റർ മുതൽ 120 കിലോമീറ്റർ വരെ വേഗത്തിലാണ് കാറ്റ് വീശുന്ന

ജർമ്മൻ ഫ്‌ളാഗ് കാരിയറായ ലുഫ്താൻസ തങ്ങളുടെ യാത്രക്കാർക്ക് വിമാന റദ്ദാക്കലും കാലതാമസവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏതെങ്കിലും വിമാനത്താവളത്തിലേക്ക് വരുന്നതിനുമുമ്പ് അവരുടെ ഫ്‌ളൈറ്റുകളുടെ നില പരിശോധിക്കാൻ ആവശ്യപ്പെട്ടു. കൊടുങ്കാറ്റിന്റെ പാതയിലെ യൂറോവിംഗുകൾ അതിന്റെ മിക്കവാറും എല്ലാ വിമാനങ്ങളും റദ്ദാക്കി. െ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP