Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മെട്രോ, റയിൽ, ബസ്, എയർലൈൻ ജീവനക്കാരുടെ സമരത്തിനൊപ്പം പങ്കാളികളാൻ അദ്ധ്യാപക സംഘടനകളും; ഡിസംബർ അഞ്ചിന് ഫ്രാൻസിൽ പൊതുപണിമുടക്ക്; ഫ്രാൻസിലെ നിശ്ചലമാക്കുന്ന സമരം സർക്കാരിന്റെ പെൻഷൻ പരിഷ്‌കരണ പദ്ധതികളിൽ പ്രതിഷേധിച്ച്

മെട്രോ, റയിൽ, ബസ്, എയർലൈൻ ജീവനക്കാരുടെ സമരത്തിനൊപ്പം പങ്കാളികളാൻ അദ്ധ്യാപക സംഘടനകളും; ഡിസംബർ അഞ്ചിന് ഫ്രാൻസിൽ പൊതുപണിമുടക്ക്; ഫ്രാൻസിലെ നിശ്ചലമാക്കുന്ന സമരം സർക്കാരിന്റെ പെൻഷൻ പരിഷ്‌കരണ പദ്ധതികളിൽ പ്രതിഷേധിച്ച്

സ്വന്തം ലേഖകൻ

ഫ്രഞ്ച് സർക്കാരിന്റെ പെൻഷൻ പരിഷ്‌കരണ പദ്ധതികളിൽ പ്രതിഷേധിച്ച് വ്യാപകമായ പൊതു പണിമുടക്കിന് ആഹ്വാനം ചെയ്ത് രംഗത്തിറങ്ങിയിരിക്കുകയാണ് വിവിധ യൂണിയനുകൾ. ഡിസംബർ അഞ്ചിന് നടക്കുന്ന പൊതുപണിമുടക്കിൽ അദ്ധ്യാപക യൂണിയനും പങ്കാളികളാകുമെന്ന് അറിയിച്ചതോടെ രാജ്യം നിശ്ചലമാകുമെന്ന് ഉറപ്പായി.

റെയിൽവേ, ബസ്, മെട്രോ ജീവനക്കാർ, പൊതുഗതാഗത തൊഴിലാളികൾ, എയർപോർട്ട് ജീവനക്കാർ, തപാൽ തൊഴിലാളികൾ, പബ്ലിക് സർവീസ് സ്റ്റാഫ് എന്നിവരാണ് ഡിസംബർ അഞ്ചിന് പണിമുടക്ക് നടത്തുക. ഇതിനൊപ്പം പങ്ക് ചേരുമെന്ന് ഫ്രഞ്ച് അദ്ധ്യാപന യൂണിയൻ എസ്എൻയുഐപി-എഫ്എസ്യു അറിയിച്ചു.

നിലവിലെ ശമ്പളവും പെൻഷനും ലഭിക്കാൻ അദ്ധ്യാപകർ ഇതിനകം തന്നെ പാടുപെടുകയാണ്. പുതിയ പരിഷ്‌കരണം അവരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് ആരോപിച്ചാണ് അദ്ധ്യാപക സംഘടന പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മാത്രമല്ല ഫ്രഞ്ച് അദ്ധ്യാപകർക്ക് മറ്റ് യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ശമ്പളം കുറവാണ്. ഫാൻസിലെ ശരാശരി അദ്ധ്യാപക ശമ്പളം പ്രതിവർഷ നികുതി 30,350 ഡോളറാണ്, യുകെയിൽ 36,247 ഡോളറും ജർമ്മൻ അദ്ധ്യാപകന് 48,571 ഡോളറുമാണ് ശമ്പളം.

ഡിസംബർ അഞ്ചിന് ശേഷം സമരം തുടരുമോ ഇല്ലയോ എന്ന് അദ്ധ്യാപക യൂണിയൻ ഇതുവരെ തീരുമാനിച്ചിട്ടില്ല. സമരത്തോടനുബന്ധിച്ച് റയിൽ, ബസ്, മെട്ര, തപാൽ സേവനങ്ങൾ തടസ്സപ്പെടും. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP