Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫ്രഞ്ച് റെയിൽവേ ജീവനക്കാരുടെ സമരത്തിന് ശക്തി കുറയുന്നു; മാസങ്ങൾ പിന്നിട്ടതോടെ പണിമുടക്കുന്ന ജീവനക്കാരുടെ എണ്ണത്തിൽ ഇടിവ്; റെയിൽ വേ യൂണിയന്റെ സമരം ബാധിക്കുന്നത് നിരവധി യാത്രക്കാരെ

ഫ്രഞ്ച് റെയിൽവേ ജീവനക്കാരുടെ സമരത്തിന് ശക്തി കുറയുന്നു; മാസങ്ങൾ പിന്നിട്ടതോടെ പണിമുടക്കുന്ന ജീവനക്കാരുടെ എണ്ണത്തിൽ ഇടിവ്; റെയിൽ വേ യൂണിയന്റെ സമരം ബാധിക്കുന്നത് നിരവധി യാത്രക്കാരെ

പ്രിലിൽ ആരംഭിച്ച ഫ്രഞ്ച് റെയിൽവേ ജീവനക്കാരുടെ സമരത്തിന്റെ ശക്തി കുറയുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഒന്നരമാസത്തിലേറെയായി നീളുന്ന ഇടവിട്ടുള്ള സമരം ഇന്നലെയും ഇന്നും വീണ്ടും എത്തിയതോടെ നിരവധി യാത്രക്കാർക്ക് ദുരിത ദിനങ്ങളാണ് സമ്മാനിച്ചത്. എന്നാൽ മാസങ്ങൾ നീളുന്ന സമരത്തിൽ നിന്നും നിരവധി പേർ കഴിഞ്ഞ ദിവസം വിട്ടുനിന്നതായും റിപ്പോർട്ട് പുറത്ത് വരുന്നുണ്ട്.

.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുൽ മാക്രോണിന്റെ തൊഴിൽ പരിഷ്‌കരണ നയങ്ങളിൽ പ്രതിഷേധിച്ചുള്ള സമരമാണ് യൂണിയൻ മാസങ്ങളായി നടത്തിവരുന്നത്. കഴിഞ്ഞ മാസങ്ങളിൽ നടത്തി വന്ന സമരത്തിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ദിവസങ്ങളിൽ തൊഴിലാളികളുടെ പങ്കാളിത്തം കുറഞ്ഞതായാണ് സൂചന.

എന്നാൽ രാജ്യമെമ്പാടുമുള്ള ട്രെയിൻ സർവ്വീസുകളെ സമരം കാര്യമായി തന്നെ ബാധിക്കുന്നുണ്ട്.ടിഇആർ റിജിയൺ, ഇന്റർസെറ്റ് മെയ്ൻലൈൻ സർവ്വീസുകളെയാണ് സമരം ഏറെ ബാധിക്കുന്നത്. ടിജിവി ട്രെയിനുകളിൽ ചിലത് സർവ്വീസ് നടത്തുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP