Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സണ്ണി സ്റ്റീഫൻ നയിക്കുന്ന നോമ്പുകാലധ്യാനം ന്യൂമിൽട്ടണിൽ

സണ്ണി സ്റ്റീഫൻ നയിക്കുന്ന നോമ്പുകാലധ്യാനം ന്യൂമിൽട്ടണിൽ

കെ.ജെ.ജോൺ

ന്യൂമിൽട്ടൻ: വേൾഡ് പീസ് മിഷൻ ടീം മാർച്ചുമാസം ആരംഭം മുതൽയുകെയിൽ വിവിധ സ്ഥലങ്ങളിലായി നടത്തിവരുന്ന നോമ്പുകാല ധ്യാനങ്ങളുടെഭാഗമായി, ജീവിതസ്പർശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെവിശ്വാസത്തിലും സ്‌നേഹത്തിലും പ്രാർത്ഥനയിലും ആഴപ്പെടുത്തുവാൻ,ലോകപ്രശസ്ത കുടുംബപ്രേഷിതനും, ഫാമിലി കൗൺസിലറും, വചനപ്രഘോഷകനും, ജീവകാരുണ്യ പ്രവർത്തകനും, വേൾഡ് പീസ് മിഷൻചെയർമാനും സംഗീത സംവിധായകനുമായ ശ്രീ.സണ്ണി സ്റ്റീഫൻ നയിക്കുന്നനോമ്പുകാലധ്യാന ശുശ്രൂഷ 2017 ഏപ്രിൽ അഞ്ചാം തീയതി ബുധനാഴ്‌ച്ച രാവിലെ9 മണി മുതൽ വൈകിട്ട് 5 മണി വരെ ന്യൂമിൽട്ടൻ ഔവർ ലേഡി ഓഫ് ലൂർദ്‌ദേവാലയത്തിൽ ( Our Lady Of Lourdes Church, 15 Mount Ave, New Milton BH25 6NT )നടത്തപ്പെടുന്നു.

വിവിധ ധ്യാനരീതികളിൽ നിന്നു വ്യത്യസ്തമായി മനുഷ്യന്റെ പ്രായോഗികജീവിത പ്രശ്‌നങ്ങൾ, പ്രാർത്ഥനയോടെ അതിജീവിച്ച് ദൈവീകസമാധാനവുംആത്മീയ സന്തോഷവും നേടി മാതൃകാജീവിതത്തിലൂടെ തലമുറകൾക്ക് നന്മപകർന്നു നൽകുന്ന തിരുവചന പ്രബോധനങ്ങളും, തികച്ചും വ്യത്യസ്തമായിപുതിയ അർത്ഥതലങ്ങൾ ഉൾക്കൊണ്ടുകൊണ്ട് നൽകുന്ന പ്രായോഗിക ജീവിതപാഠങ്ങളും 37 വർഷത്തെ കൗൺസിലിങ് അനുഭവങ്ങളും പങ്കുവച്ച് സണ്ണിസ്റ്റീഫൻ നൽകുന്ന പ്രബോധനങ്ങൾ കുടുംബങ്ങൾക്ക് ഉണർവ്വും
പ്രാർത്ഥനാ ജീവിതത്തിനു ആഴവും നൽകുന്നു. ഈ ധ്യാനത്തിൽ പങ്കെടുത്ത്എല്ലാ വിശ്വാസികളും വ്യത്യസ്തമായ ഈ ദൈവാനുഭവംപ്രയോജനപ്പെടുത്തണമെന്ന് സീറോമലബാർ സൗത്താംപ്ടൻ റീജിയൻചാപ്ലയിൻ റവ.ഫാ.ടോമി ചിറയ്ക്കൽ മണവാളൻ അഭ്യർത്ഥിക്കുന്നു.

സണ്ണി സ്റ്റീഫനുമായി കൗൺസിലിംഗിനു സൗകര്യമുണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്:
റവ.ഫാ.ടോമി ചിറയ്ക്കൽ മണവാളൻ ( 0748 073 0503 )
ജോസ് ചേലച്ചുവട്ടിൽ ( 0789 781 6039 )
ബാബു വർഗ്ഗീസ് ( 0749 286 0026 )
വേൾഡ് പീസ് മിഷൻ ( 0744 849 0550 )

Email: [email protected]

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP