Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വിറ്റ്‌സർലന്റിൽ ഇനി യാത്രക്ക് ശേഷം പണം; പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവർക്ക് യാത്രക്ക് ശേഷം പണം അടക്കാവുന്ന പദ്ധതിയൊരുക്കാൻ രാജ്യം; പുതിയ സംവിധാനം അടുത്തവർഷത്തോടെ

സ്വിറ്റ്‌സർലന്റിൽ ഇനി യാത്രക്ക് ശേഷം പണം; പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവർക്ക് യാത്രക്ക് ശേഷം പണം അടക്കാവുന്ന പദ്ധതിയൊരുക്കാൻ രാജ്യം; പുതിയ സംവിധാനം അടുത്തവർഷത്തോടെ

സ്വന്തം ലേഖകൻ

സ്വിറ്റ്‌സർലന്റ് ലോകത്തെ ആദ്യത്തെ പോസ്റ്റ് പ്രൈസ് ടിക്കറ്റ് സംവിധാനം നടപ്പിലാക്കാനൊരുങ്ങുന്ന ആദ്യ രാജ്യമായി മാറാൻ ഒരുങ്ങുകയാണ്. അതായത് പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്ന യാത്രക്കാർക്ക് അവരുടെ യാത്രക്ക് ശേഷം പണം അടക്കമാവുന്നസംവിധാനം ആണ് അടുത്തവർഷത്തോടെ നടപ്പിലാകുക.

ഓട്ടോമാറ്റിക് ടിക്കറ്റിങ് ഉപയോഗിച്ച്, യാത്ര ചെയ്യുന്നതിന് മുമ്പ് ഉപഭോക്താവിന് ടിക്കറ്റ് വാങ്ങേണ്ട ആവശ്യമില്ലെന്ന് സിടി-സ്വിസ്, സി-ഡയറക്ട് തിങ്കളാഴ്ചയാണ് ഒരു പ്രസ്താവനയിൽ വിശദീകരിച്ചത്. പകരം, യാത്ര ആരംഭിക്കുമ്പോൾ തന്നെ അദ്ദേഹം തന്റെ സ്മാർട്ട്ഫോൺ ഉപയോഗിച്ച് യാത്ര രേഖപ്പെടുത്തുകയും ദിവസാവസാനം, സിസ്റ്റം നടത്തിയ യാത്രകളുടെ വില കണക്കാക്കുകയും അനുബന്ധ തുക ഇൻവോയ്‌സ് ചെയ്യുകയും ചെയ്യുന്നുതാണ് പുതിയ സംവിധാനം.

സ്വിറ്റ്‌സർലൻഡിലെ 90,000 ത്തോളം പൊതുഗതാഗത ഉപയോക്താക്കൾ 2018 മുതൽ തന്നെ സ്മാർട്ട് ടിക്കറ്റിങ് സംവിധാനം ആണ് ഉപയോഗിച്ച് വരുന്നത്.BLS, Fairtiq, SBB, Zürcher Verkehrsverbund, TCS എന്നിവയിൽ നിന്നുള്ള ആപ്ലിക്കേഷനുകൾക്കൊപ്പം നിലവിൽ ഓട്ടോമാറ്റിക് ടിക്കറ്റിങ് ലഭ്യമാണ്.കൂടാതെ വെണ്ടർമാരിൽ നിന്നും മറ്റ് വിതരണക്കാരിൽ നിന്നും പൊതു ടിക്കറ്റുകൾ വാങ്ങാൻ പൊതുജനങ്ങൾക്ക് ഇപ്പോഴും കഴിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP