Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വിറ്റ്‌സർലണ്ടിൽ പ്ലാസ്റ്റിക് കാരി ബാഗുകൾക്ക് നിരോധനം വന്നേക്കും; സൗജന്യമായി കാരിബാഗുകൾ നൽകുന്ന നടപടി നിർത്തിവയ്ക്കാൻ സൂപ്പർമാർക്കറ്റുകൾ

സ്വിറ്റ്‌സർലണ്ടിൽ പ്ലാസ്റ്റിക് കാരി ബാഗുകൾക്ക് നിരോധനം വന്നേക്കും; സൗജന്യമായി കാരിബാഗുകൾ നൽകുന്ന നടപടി നിർത്തിവയ്ക്കാൻ സൂപ്പർമാർക്കറ്റുകൾ

സൂറിച്ച്: രാജ്യത്ത് പ്ലാസ്റ്റിക്കിന് നിരോധനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി സൂപ്പർമാർക്കറ്റുകൾ സൗജന്യമായി പ്ലാസ്റ്റിക് കാരിബാഗുകൾ നൽകുന്ന സമ്പ്രദായം നിർത്തിയേക്കും. രാജ്യമെമ്പാടും പ്ലാസ്റ്റിക്കിന് നിരോധനം ഏർപ്പെടുത്താൻ പാർലമെന്ററി കമ്മീഷൻ ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സൂപ്പർമാർക്കറ്റുകൾ പ്ലാസ്റ്റിക് കാരിബാഗുകൾ നൽകുന്നത് നിർത്താൻ ആലോചിക്കുന്നത്. അതേസമയം രാജ്യത്ത് പ്ലാസ്റ്റിക് നിരോധിക്കാൻ നിയമം കൊണ്ടുവരാത്തതിൽ ഗ്രീൻ പാർട്ടി നേതാക്കൾ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.

പ്ലാസ്റ്റിക് നിരോധിച്ചുകൊണ്ട് നിയമം നടപ്പാക്കേണ്ടതില്ലെന്ന ഫെഡറൽ എൻവയോൺമെന്റ് കമ്മീഷൻ എടുത്ത തീരുമാനത്തെ ഗ്രീൻ പാർട്ടി നേതാക്കൾ ചോദ്യം ചെയ്തിട്ടുമുണ്ട്. എന്നാൽ നിരോധനം പൂർണമായും നടപ്പാക്കാൻ സാധിക്കില്ലെന്നും പകരം പ്ലാസ്റ്റിക് ഉപയോഗം കുറച്ചു കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കുകയാണ് ഉത്തമമെന്നും സർക്കാർ വക്താവ് വ്യക്തമാക്കി.

സ്വിസ് പരിസ്ഥിതി നിയമത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തി പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകയും അതുവഴി പരിസ്ഥിതിയെ സംരക്ഷിക്കുകയുമാണ് ലക്ഷ്യമിടുന്നതെന്നും കമ്മീഷൻ വെളിപ്പെടുത്തി. ഇക്കാര്യത്തിൽ കടകൾ അവരുടേതായ രീതിയിൽ ഈ വിഷയത്തിൽ നിയന്ത്രണം കൊണ്ടുവരുന്നുണ്ട്. നിലവിൽ 60-70 ശതമാനത്തോളം സൂപ്പർമാർക്കറ്റുകൾ സൗജന്യമായി പ്ലാസ്റ്റിക് കാരിബാഗുകൾ നൽകുന്നത് നിർത്തി വച്ചിട്ടുണ്ട്. ഇത്തരത്തിൽ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം 80 ശതമാനം കുറയ്ക്കാൻ സാധിക്കുമന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്ന കാര്യത്തിൽ യൂറോപ്പിൽ സ്വിറ്റ്‌സർലണ്ടാണ് പിന്നോക്കം നിൽക്കുന്നതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. ഫ്രാൻസിൽ പ്ലാസ്റ്റിക്കിന് നിരോധനം ഏർപ്പെടുത്തിക്കൊണ്ട് നിയമം ഈ വർഷം തന്നെ നടപ്പാകുമെന്നാണ് പറയപ്പെടുന്നത്. 2002- മുതൽ ഇവിടെ സൂപ്പർമാർക്കറ്റുകൾ പ്ലാസ്റ്റിക് കാരിബാഗുകൾ നൽകുന്നത് നിർത്തിവച്ചിട്ടുണ്ട്. യൂകെയിലും സൗജന്യമായി പ്ലാസ്റ്റിക് കാരിബാഗുകൾ നൽകുന്നത് തടഞ്ഞുകൊണ്ട് നിയമം പ്രാബല്യത്തിലായിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP