Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൃത്യസമയത്ത് വാടകയടക്കാൻ കഴിയാത്തവർക്ക് ആശ്വാസവുമായി സ്വിറ്റ്‌സർലന്റ്; 30 മുതൽ 90 ദിവസം വരെ സമയപരിധി നീട്ടി നല്കാൻ തീരുമാനം

കൃത്യസമയത്ത് വാടകയടക്കാൻ കഴിയാത്തവർക്ക് ആശ്വാസവുമായി സ്വിറ്റ്‌സർലന്റ്; 30 മുതൽ 90 ദിവസം വരെ സമയപരിധി നീട്ടി നല്കാൻ തീരുമാനം

സ്വന്തം ലേഖകൻ

സ്വിറ്റ്‌സർലൻഡിൽ കോവിഡ് -19 പകർച്ചവ്യാധി പടർന്ന് പിടിക്കുന്നതിനിടയിൽ വാടക നൽകുന്നത് ഭാരമായി മാറുന്നവർക്ക് ആശ്വാസവുമായി സർക്കാർ രംഗത്ത്.പണമടയ്ക്കൽ വൈകിയാൽ 30 മുതൽ 90 ദിവസം വരെ ഫെഡറൽ കൗൺസിൽ സമയപരിധി നീട്ടി നല്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

കൊറോണ വൈറസ് നിയന്ത്രണ നടപടികൾ കാരണം വാടക അടയ്ക്കാൻ വൈകിയ വാടകക്കാർക്ക് മാർച്ച് 30 നും മെയ് 31 നും ഇടയിൽ കുടിശ്ശിക തീർക്കാൻ സാധാരണ 30 ന് പകരം 90 ദിവസത്തെ സാവകാശം നല്കും. കോവിഡ് പടർന്ന് പിടിച്ചതോടെ ലക്ഷക്കണക്കിന് ആളുകൾ ഭാഗികമായി തൊഴിലില്ലാത്തവരായതോടെയാണ് ഈ തീരുമാനം.

സ്വിറ്റ്‌സർലൻഡിലെ പാട്ട വ്യവസ്ഥകൾ അനുസരിച്ച്, ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1 എന്നിവയിൽ മാത്രമേ നിങ്ങൾക്ക് നോട്ടീസ് നൽകാൻ കഴിയൂ. അതിനാൽ തന്നെ മാർച്ച് 31 എന്ന് പറയുന്നത് പല കമ്മ്യൂണിറ്റികളിലെയും ഒദ്യോഗിക സമയപരിധിയാണ്, സാധാരണയായി അർത്ഥമാക്കുന്നത് 50,000 ത്തിലധികം ആളുകൾ സമയപരിധിക്ക് മുമ്പായി വീട് മാറ്റുന്നു എന്നാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP