Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വിറ്റ്‌സർലാന്റിൽ ഫോക്‌സ്‌വാഗൺ കാറുകൾക്ക് നിരോധനം

സ്വിറ്റ്‌സർലാന്റിൽ ഫോക്‌സ്‌വാഗൺ കാറുകൾക്ക് നിരോധനം

ബേൺ:  ഫോക്‌സ്‌വാഗൺ ഡീസൽ മോഡലുകളുടെ വിൽപനയ്ക്ക് സ്വിറ്റ്‌സർലാൻഡ് വിലക്കേർപ്പെടുത്തി. ഫോകസ്‌വാഗൺ കമ്പനിയുടെ കീഴിൽ നിർമ്മിക്കുന്ന ഓഡി, സ്‌ക്വാഡ, സീറ്റ് എന്നീ ബ്രാൻഡുകളിലുള്ള കാറുകൾക്കും നിരോധനം ബാധകമാവും. സ്വിറ്റ്‌സർലാൻഡിന്റെ നടപടി ഇതുവരെ വിൽക്കുകയോ രജിസ്റ്റർ ചെയ്യുകയോ ചെയ്യാത്ത 1,80,000 കാറുകളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. യൂറോ 5 നിലവാരത്തിൽ നിർമ്മിച്ചതെന്ന് കമ്പനി അവകാശപ്പെടുന്ന മോഡലുകളാണ് ഇവ. താൽക്കാലികമായാണ് വിൽപന നിരോധിച്ചത്.

1.2, 1.6, 2.0 ലിറ്റർ ശേഷിയുള്ള ഡീസൽ എൻജിൻ ഉപയോഗിക്കുന്ന കാറുകളുടെ വിൽപനയാണ് നിരോധിച്ചത്. യൂറോ 6 എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതും ഇപ്പോൾ നിരത്തുകളിലുള്ളതുമായ വാഹനങ്ങൾക്ക് നിരോധനെ ബാധകമല്ലെന്നും അധികൃതർ അറിയിച്ചു. വിഷയം പൂർണ്ണമായും അന്വേഷിക്കുന്നതിന് ഒരു ടാസ്‌ക് ഫോഴ്‌സിനും രൂപം നൽകിയിട്ടുണ്ട്.
സ്വിസ് ഫെഡറൽ റോഡ്‌സ് ഓഫീസ് വെള്ളിയാഴ്ചയാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്.

മലിനീകരണ നിയന്ത്രണ സംവിധാനത്തിൽ കൃത്രിമത്വം കാട്ടിയ വിവരം പുറത്തു വന്നതിനു പിന്നാലെ വിവിധ രാജ്യങ്ങൾ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ 11 ദശലക്ഷം വാഹനങ്ങളിൽ ഈ ഉപകരണമാണ് ഉപയോഗിച്ചതെന്ന് കമ്പനി സമ്മതിക്കുകയും ചെയ്തിരുന്നു.

പോർഷേയുടെ മുൻ തലവനായിരുന്ന മത്തിയാസ് മുള്ളർ ഫോക്‌സ്‌വാഗണിന്റെ അടുത്ത തലവനാകും. ആരോപണങ്ങളേത്തുടർന്ന് രാജിവച്ച മാർട്ടിൻ വിന്റർകോണിന്റെ പിൻഗാമിയായി മുള്ളർ വരുമെന്ന് കമ്പനി വൃത്തങ്ങൾ സൂചിപ്പിച്ചു. കമ്പനിയുടെ സൽപ്പേര് തിരികെ കൊണ്ടുവരിക എന്നതായിരിക്കും തന്റെ പ്രഥമ ലക്ഷ്യമെന്ന് മുള്ളർ പറഞ്ഞു. നിലവിലുള്ള പ്രശ്‌നങ്ങളിൽ നിന്ന് പുറത്തുവരികയും കമ്പനിയിൽ ജനങ്ങൾക്കുണ്ടായിരുന്ന വിശ്വാസം തിരിച്ചു പിടിക്കുകയുമാണ് ആദ്യമായി ചെയ്യേണ്ടതെന്നും മുള്ളർ വ്യക്തമാക്കി. കമ്പനിയുടെ നേതൃസ്ഥാനങ്ങളിലുള്ള കൂടുതൽ ആളുകളുടെ കസേരയ്ക്ക് ഇളക്കം തട്ടുമെന്നും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP