വേണ്ടസമയത്ത് അവയവം കിട്ടാതെ ദിവസേന മരിക്കുന്നത് മൂന്ന് പേർ വീതം; ജർമ്മനിയിൽ അവയവദാനം നിർബന്ധമാക്കാനൊരുങ്ങി ആരോഗ്യ മന്ത്രി
September 04, 2018 | 11:41 AM IST | Permalink

സ്വന്തം ലേഖകൻ
ബർലിൻ:വേണ്ടസമയത്ത് അവയവം കിട്ടാതെ ജർമ്മനിയിൽ ദിവസേന മൂന്ന് പേർ വീതം മരിക്കുന്നതായാണ് കണക്ക. കൂടാതെ ഏതാണ്ട് പതിനായിരത്തോളം ആളുകൾ പലവിധ അവയവങ്ങൾക്കായി കാത്തുകിടക്കുന്ന സ്ഥിതി വിശേഷവും രാജ്യത്ത് നിലിവലുള്ളതായി കണക്കുകൾ പറയുന്നതോടെ രാജ്യത്ത് അവയവദാനം നിർബന്ധമാക്കാൻ ആലോചിക്കുന്നതായി ആരോഗ്യമന്ത്രി സ്റെറഫാൻ സ്പാൻ മാധ്യമങ്ങളെ അറിയിച്ചു.
ആളുകൾ പലവിധ അവയവങ്ങൾക്കായി കാത്തുകിടക്കുന്ന സ്ഥിതി വിശേഷമാണ് ഇപ്പോഴുള്ളത്. ഇതിൽ 2594 പേർക്കാണ് അവയവങ്ങൾ സ്വീകരിക്കാൻ ആയത്. ബാക്കിയുള്ളവർ ഇപ്പോഴും അനിശ്ചിതത്വതിലാണ്. . ഇതിന് പരിഹാരം എന്നോണം അവയവ ദാനം നിയമ പ്രാബല്യത്തിലൂടെ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. അതിനുള്ള ആലോചനകളും ചർച്ചകളും തുടങ്ങിയെന്നും മന്ത്രി സ്പാൻ അറിയിച്ചു.
മൂന്നു തരത്തിലുള്ള അവയവദാനമാണ് ലക്ഷ്യമിടുന്നത്. ഒരാൾ ജീവിച്ചിരിക്കുമ്പോൾ അയാളുടെ മരണ ശേഷം അവയവം ദാനം ചെയ്യാമെന്നുള്ള സമ്മതി പത്രം, അപകടത്തിൽ പെടുന്നവരുടെ അവയവങ്ങൾ ബന്ധുക്കളുടെ അനുമതിയോടെ എടുക്കുക, ജീവിച്ചിരിക്കുമ്പോൾ തന്നെയുള്ള ദാനം, എന്നീ തരത്തിലായിരിക്കും ആളുകൾക്ക് അവയവ ദാനം നടത്താനാവുക.
