Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യൂബറിനെതിരെ സ്വിസ് ടാക്‌സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധത്തിനൊരുങ്ങുന്നു

യൂബറിനെതിരെ സ്വിസ് ടാക്‌സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധത്തിനൊരുങ്ങുന്നു

സ്വിറ്റ്‌സർലാണ്ടിലെമ്പാടുമുള്ള ടാക്‌സി ഡ്രൈവർമാർ യൂബറിനെതിരെ വീണ്ടും പ്രതിഷേധത്തിനൊരുങ്ങുന്നു. ചൊവ്വാഴ്ചയാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. യുബർ ടാക്‌സിയുടെ കുറഞ്ഞ ചെലവിലുള്ള യാത്രാ പദ്ധതിയ്‌ക്കെതിരെയാണ് പ്രതിഷേധം നടക്കുന്നത്. പ്രതിഷേധം നടക്കുന്നതിനാൽ ജനീവാ, ലൗസന്നെ, ബേസൽ, സൂറിച്ച് എന്നിവിടങ്ങളിൽ രാവിലെ 11.45 മുതൽ ഉച്ചയ്ക്ക് 1.30 വരെ ഗതാഗത തടസമുണ്ടാകും.

2010 ലാണ് കാലിഫോർണിയൻ കമ്പനി ഇത്തരമൊരു യാത്രാ പദ്ധതിക്ക് ലോകവ്യാപകമായി തുടക്കമിട്ടത്. അന്നുമുതൽ തന്നെ ഡ്രൈവർമാർ ഇതിനെതിരെ പ്രതിഷേധം ഉയർത്തിയിരുന്നു. 2013 ലായിരുന്നു സൂറിച്ച് അടക്കമുള്ള സ്വിറ്റ്‌സർലാന്റിലെ നഗരങ്ങളിലേക്ക് ഈ പദ്ധതിയെത്തിയത്.

മറ്റു ടാക്‌സി നിരക്കുകളെ അപേക്ഷിച്ച് ചെറിയ തുകയാണ് യൂബർ ടാക്‌സികളിൽ ഈടാക്കിയിരുന്നത്. യാത്രക്കാരുമായി ബന്ധിപ്പിക്കാൻ ടെക്‌നോളജിയും യൂബറിൽ ഉപയോഗിക്കുന്നു.

അതേസമയം, യൂബർ ടാക്‌സികൾക്കെതിരെ നിരവധി നിയമ ലംഘനങ്ങളാണ് ഡ്രൈവർമാർ ചൂണ്ടിക്കാണിക്കുന്നത്. ഈ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് വേണ്ടത്ര അനുമതി രേഖകളില്ല മാത്രമല്ല, ട്രാഫിക് നിയമങ്ങൾ പാലിക്കാതെയുമാണ് വാഹനം നിരത്തിലിറങ്ങുന്നതെന്നും അവർ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് സ്വിസ് ടാക്‌സി ഡ്രൈവർമാർ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP