Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വീക്കെന്റ് യാത്രക്കായി ഒരുങ്ങുന്നവർ ജാഗ്രതേ; ഇറ്റലിയെ മോട്ടോർവേയിൽ ഗതാഗത കുരുക്ക് ഉറപ്പ്; ടോൾ കളക്ടർമാർ നാലിനും അഞ്ചിനും പണിമുടക്കിന്; സമരം പ്രഖ്യാപിച്ചത് തൊഴിൽ കരാർ സംബന്ധിച്ചുള്ള തർക്കങ്ങൾ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച്

വീക്കെന്റ് യാത്രക്കായി ഒരുങ്ങുന്നവർ ജാഗ്രതേ; ഇറ്റലിയെ മോട്ടോർവേയിൽ ഗതാഗത കുരുക്ക് ഉറപ്പ്; ടോൾ കളക്ടർമാർ നാലിനും അഞ്ചിനും പണിമുടക്കിന്; സമരം പ്രഖ്യാപിച്ചത് തൊഴിൽ കരാർ സംബന്ധിച്ചുള്ള തർക്കങ്ങൾ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച്

സ്വന്തം ലേഖകൻ

വേനൽക്കാല അവധി ആരംഭിച്ചിരിക്കെ ഇറ്റലിയിലെ പ്രധാന മോട്ടോർവേകളിൽ ഗതഗാത കുരുക്ക് ഉറപ്പായി. കാരണം സർക്കാരുമായുള്ള തൊഴിൽ കരാർ സംബന്ധിച്ചുള്ള തർക്കത്തിൽ പരിഹാരം ഉണ്ടാകാത്തതിനെ തുടർന്ന് ടോൾ കളക്ടർമാർ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. വിക്കെന്റ് ദിനങ്ങളായ 4, 5 തീയതികളിലാണ് പ്രധാന പാതകളിൽ ഗതാഗത പ്രതിസന്ധി രൂക്ഷമാക്കി സമരം നടത്തുക.

ടോൾ കളക്ടർമാരുടെ അഞ്ച് യൂണിയനാണ് രണ്ട് ദിവസമായി പണി മുടക്കുക.
ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെയും പിന്നീട് വൈകുന്നേരം 6 മുതൽ തിങ്കളാഴ്ച 2 വരെയും ആയിരിക്കും സമകം. അതേസമയം സാങ്കേതിക, അഡ്‌മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് തിങ്കളാഴ്ച അവരുടെ ഷിഫ്റ്റുകൾ ആരംഭിക്കുമ്പോൾ നാല് മണിക്കൂർ പണിമുടക്കിൽ ചേരുമെന്നും അറിയിച്ചിട്ടുണ്ട്.

മോട്ടോർവേ ഓപ്പറേറ്റർമാർക്ക് സ്വയം സേവന ടോൾബൂത്തുകളിലൂടെ മാത്രം ഗതാഗതം നിയന്ത്രിക്കാൻ തീരുമാനിക്കാമെങ്കിലും, ഇത് ക്യൂകളും കാലതാമസവും ഉണ്ടാക്കുമെന്ന് ഉറപ്പാണ്.എന്തായാലും അവധിക്കാലം തുടങ്ങിയതോടെ റോഡുകളിൽ തിരക്കേറിയിരിക്കുകയാണ്. ഇതിനൊപ്പം സമരം കൂടിയെത്തിയതോടെ വരുന്ന ആഴ്‌ച്ച ഇറ്റലിയെ റോഡുകളിൽ ഗതാഗതകുരുക്ക് ഉറപ്പായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP