Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫ്രാൻസിലെ പെൻഷൻ പരിഷ്‌കരണത്തിനെതിരെയുള്ള സമരം 30 ാം ദിവസത്തിലേക്ക്; റെയിൽവേ തൊഴിലാളികളുടെ പണിമുടക്കിൽ ഗതാഗത പ്രതിസന്ധി തുടരുന്നു

ഫ്രാൻസിലെ പെൻഷൻ പരിഷ്‌കരണത്തിനെതിരെയുള്ള സമരം 30 ാം ദിവസത്തിലേക്ക്; റെയിൽവേ തൊഴിലാളികളുടെ പണിമുടക്കിൽ ഗതാഗത പ്രതിസന്ധി തുടരുന്നു

സ്വന്തം ലേഖകൻ

പെൻഷൻ പരിഷ്‌കരണത്തിനെതിരെ ഫ്രാൻസിലെ റെയിൽവെ തൊഴിലാളികളുടെ പ്രക്ഷോഭം 30 ദിവസത്തേക്ക്.. ഇതോടെ ഫ്രാൻസിലെ തൊഴിലാളിപ്രക്ഷോഭചരിത്രത്തിലെ ഏറ്റവും നീണ്ട സമരമുന്നേറ്റമായ് ഇതുമാറുകയാണ്.രാജ്യത്താകെ ട്രെയിൻസർവീസ് സ്തംഭിച്ചിരിക്കുകയാണ്. പണിമുടക്കിയ തൊഴിലാളികൾ വ്യാഴാഴ്ച പാരീസിലെ പ്രധാന ബസ് ഡിപ്പോ വളഞ്ഞു. പ്രക്ഷോഭകർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

എന്നിരുന്നാലും, ഓടുന്ന ട്രെയിനുകളുടെ എണ്ണത്തിൽ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.മൂന്നിൽ രണ്ട് ടിജിവി ഇനോയ് ട്രെയിനുകളും 70 ശതമാനം കുറഞ്ഞ നിരക്കിൽ ഒയിഗോ അതിവേഗ സർവീസുകളും സർവീസ് നടത്തുമെന്ന് എസ്എൻസിഎഫ് അറിയിച്ചു.കൂടാതെഇന്റർസിറ്റ് മെയിൻലൈൻ ട്രെയിനുകളിൽ മൂന്നിലൊന്ന് ഭാഗവും പ്രാദേശിക ടിഇആർ ട്രെയിനുകളിൽ പകുതിയോളം ഓടും.പാരീസ് മേഖലയിൽ അഞ്ച് ട്രാൻസിലിയൻ സർവീസുകളിൽ രണ്ടെണ്ണം വെള്ളിയാഴ്ച പ്രവർത്തിക്കും
ഡിസംബർ 5 ന് ആരംഭിച്ച സമരത്തിന്റെ തുടക്കത്തിൽ 70 ശതമാനത്തിലധികം ട്രെയിൻ ഡ്രൈവർമാരിൽ മൂന്നിലൊന്ന് പണിമുടക്കിയിരുന്നു.

പെൻഷൻ പദ്ധതി ഉടച്ചുവാർക്കാനുള്ള പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് ഡിസംബർ അഞ്ചിനാണ് റെയിൽ പണിമുടക്ക് ആരംഭിച്ചത്. പരിഷ്‌കരണത്തിൽനിന്ന് പിന്നോക്കം പോകില്ലെന്ന് പുതുവത്സര പ്രസംഗത്തിൽ മാക്രോൺ പ്രഖ്യാപിച്ചതോടെ ജനുവരി ഒമ്പതിന് രാജ്യത്ത് പൊതുപണിമുടക്ക് പ്രഖ്യാപിച്ചിരിക്കുയാണ് ട്രേഡ് യൂണിയനുകൾ. അദ്ധ്യാപകരും ഡോക്ടർമാരും ആശുപത്രി ജീവനക്കാരും പൊതുമേഖല ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കും. ഇന്ധനമേഖലയിലെ തൊഴിലാളികൾ ജനുവരി ഏഴുമുതൽ ഒമ്പതുവരെ 97 മണിക്കൂർ സമരം പ്രഖ്യാപിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP