Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുതുവത്സര തലേന്നും ഗതാഗത തടസ്സത്തിൽ വലഞ്ഞ് ഫ്രാൻസ് ജനത; പാരിസലടക്കം രാത്രി സേവനങ്ങൾ തടസ്സപ്പെടും; ഫ്രഞ്ച് പെൻഷൻ സമ്പ്രദായം പരിഷ്‌കരിക്കാനുള്ള പദ്ധതിക്കെതിരെ പ്രതിഷേധം അടങ്ങാതെ യൂണിയനുകൾ

പുതുവത്സര തലേന്നും ഗതാഗത തടസ്സത്തിൽ വലഞ്ഞ് ഫ്രാൻസ് ജനത; പാരിസലടക്കം രാത്രി സേവനങ്ങൾ തടസ്സപ്പെടും; ഫ്രഞ്ച് പെൻഷൻ സമ്പ്രദായം പരിഷ്‌കരിക്കാനുള്ള പദ്ധതിക്കെതിരെ പ്രതിഷേധം അടങ്ങാതെ യൂണിയനുകൾ

സ്വന്തം ലേഖകൻ

ഫ്രഞ്ച് പെൻഷൻ സമ്പ്രദായം പരിഷ്‌കരിക്കാനുള്ള പദ്ധതിക്കെതിരെ യൂണിയനുകളുടെ പ്രതിഷേധം ശക്തമാകവേ ന്യൂഇയർ തലേന്നും ഫ്രാൻസ് ജനതയ്ക്ക് ഗതാഗത തടസ്സം ഉറപ്പായിരിക്കുകയാണ്.പാരീസിലെ നിരവധി രാത്രി സേവനങ്ങൾ നഷ്ടപ്പെടുന്നതുൾപ്പെടെ ഫ്രാൻസിൽ നടന്നുകൊണ്ടിരിക്കുന്ന പണിമുടക്ക് പുതുവത്സരാഘോഷത്തെ മോശമായി ബാധിക്കുമെന്ന് ഉറപ്പാണ്.

1980 കൾക്ക് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ പണിമുടക്കുകളാണ് നടന്ന് വരുന്നത്. ചൊവ്വാഴ്ച ട്രെയിനുകളും നഗര ഗതാഗത സംവിധാനങ്ങളും വീണ്ടും തടസ്സപ്പെടും.ജനുവരി 7 വരെ ചർച്ചകൾ വീണ്ടും ആരംഭിക്കാത്തതിനാൽ, കൂടുതൽ ദിവസത്തെ തടസ്സമുണ്ടാകാൻ സാധ്യതയുണ്ട്.പാരീസിൽ പൊതുഗതാഗത സേവനങ്ങൾ മെട്രോയിൽ പരിമിതപ്പെടുത്തിയിരിക്കുന്നു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പെൻഷൻ പരിഷ്‌കരണം അടക്കമുള്ള നിർദ്ദേശങ്ങൾക്കെതിരേ ഫ്രാൻസിൽ ട്രേഡ് യൂണിയനുകൾ നടത്തിവരുന്ന പ്രക്ഷോഭത്തെ തുടർന്ന് രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP