Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബ്രിട്ടനിൽ രണ്ട് നഴ്‌സുമാർ കോവിഡ് ബാധിച്ചു മരിച്ചു; മരിച്ചത് നാഷണൽ ഹെൽത്ത്‌സർവീസിന് കീഴിൽ പ്രവർത്തിച്ചു കൊണ്ടിരുന്നവർ; ഇരുവരുടെയും മരണത്തോടെ ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ച നഴ്‌സുമാരുടെ എണ്ണം ഏഴായി

ബ്രിട്ടനിൽ രണ്ട് നഴ്‌സുമാർ കോവിഡ് ബാധിച്ചു മരിച്ചു; മരിച്ചത് നാഷണൽ ഹെൽത്ത്‌സർവീസിന് കീഴിൽ പ്രവർത്തിച്ചു കൊണ്ടിരുന്നവർ; ഇരുവരുടെയും മരണത്തോടെ ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ച  നഴ്‌സുമാരുടെ എണ്ണം ഏഴായി

സ്വന്തം ലേഖകൻ

ബ്രിട്ടൻ: കോവിഡ് മഹാമാരിയെ നിയന്ത്രിക്കാൻ കഠിന ശ്രമങ്ങൾ നടത്തുന്ന യു.കെയിൽ നിന്ന് ദിവസങ്ങളായി വന്നുകൊണ്ടിരിക്കുന്നത് വേദനിപ്പിക്കുന്ന വാർത്തകളാണ്. ഏറ്റവും ഒടുവിലായി കോവിഡ്19 വൈറസ്ബാധയേറ്റ രോഗികളെ മുൻനിരയിൽ നിന്ന ്ചികിത്സിച്ച് വരികയായിരുന്ന രണ്ട് നഴ്‌സുമാരുടെ മരണമാണ് പുറത്തുവന്നിരിക്കുന്നത്. നാഷണൽ ഹെൽത്ത്‌സർവീസിന്(എൻഎച്ച്എസ്) കീഴിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന 38 വയസുകാരിയായ ഐമീ ഔറുർക്, 36 കാരിയായ അരീമ നസ്രീൻ എന്നിവരാണ് രോഗബാധയേറ്റ്മരിച്ചത്.

വെസ്റ്റ്മിഡ്‌ലാൻഡ്‌സിലെ വാൽസാൽ മനോർ ആശുപത്രയിലെ നഴ്‌സായിരുന്ന അരീമ നസ്രീനയ്ക്ക്
 ആരോഗ്യ പ്രശ്‌നവുമുണ്ടായിരുന്നില്ല. വെള്ളിയാഴ്ച രാവിലെയായിരുന്നു അവർ മരിച്ചത്. മൂന്ന് കുട്ടികളുടെ മാതാവായ അരീമയുടെ സഹോദരി അവർക്ക്അനുശോചനം രേഖപ്പെടുത്തി. സഹോദരിയുടെ മരണം വേദനിപ്പിച്ചെന്നും ഇത്തരം സംഭവങ്ങൾ എല്ലാവരും ഗൗരവത്തിലെടുത്തിലെടുക്കണമെന്നും സഹോദരി പറഞ്ഞു. മാർഗേറ്റ്‌കെന്റിലെ ക്വീൻ എലിസബത്ത്ദ ക്വീൻ മദർ ആശുപത്രിയിലെ നഴ്‌സായിരുന്നു ഐമീ ഔറുർക്. മൂന്ന്കുട്ടികളുടെ മാതാവായ അവരുടെ മരണവും വെള്ളിയാഴ്ച പുലർച്ചെയായിരുന്നു.

രോഗബാധയേറ്റ മൂന്നാമത്തെ നഴ്‌സ് സൗത്എൻഡ്ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ഹെൽത്ത്‌സെക്രട്ടറി മാറ്റ്ഹാൻകോക്മരിച്ച രണ്ട്‌നഴ്‌സുമാർക്കും അനുശോചനം നേർന്നു. ഇരുവരുടെയും മരണത്തോടെ ബ്രിട്ടനിൽ ഇതുവരെ കോവിഡ്ബാധിച്ച്മരിച്ച നഴ്‌സുമാരുടെ എണ്ണം ഏഴായി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP