Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വിശുദ്ധ ഔസേപ്പിതാവിന്റെ തിരുനാളും ഊട്ടുനേർച്ചയും 31 ന് ഈസ്റ്റ് ലണ്ടൻ റൈൻഹാമിൽ

വിശുദ്ധ ഔസേപ്പിതാവിന്റെ തിരുനാളും ഊട്ടുനേർച്ചയും 31 ന് ഈസ്റ്റ് ലണ്ടൻ റൈൻഹാമിൽ

തൊഴിലാളികളുടെ മാധ്യസ്ഥനും ഉത്തമകുടുംബ പാലകനുമായ വിശുദ്ധ ഔസേപ്പിതാവിന്റെ ശ്രാദ്ധ തിരുനാളും അതിനോടനുബന്ധിച്ച് ഊട്ട്‌നേർച്ചയും മാർച്ച് 31ന് ഈസ്റ്റ് ലണ്ടൻ റൈൻഹാമിൽ നടത്തപ്പെടുന്നു.

സെയിന്റ് മോനിക്ക മിഷനിലെ ജോസഫ് നാമധാരികളായ പ്രസുദേന്തിമാരും മറ്റ് ഇടവ കാംഗങ്ങളും സംയുക്തമായി നേത്യത്വം നൽകുന്ന ആഘോഷത്തിൽ ജോസഫ് നാമധാരിയായ ഫാ. ജോസഫ് അന്ത്യാംകുളം തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകുന്നു.

തിരുകർമ്മങ്ങൾ 2.45pm ന് കൊടിയേറ്റോടു കൂടി ആരംഭിക്കുന്നു. തുടർന്ന്, പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, ആഘോഷമായ പരിശുദ്ധ കുർബാന, പ്രദക്ഷിണം, ഊട്ടുനേർച്ച തുടങ്ങിയവ നടത്തപ്പെടുന്നു.

ഈ ആഘോഷവേളയിൽ തിരുകർമ്മങ്ങളിൽ ഭക്തിപൂർവ്വം പങ്കുകൊണ്ട് വി ശുദ്ധ ഔസേപ്പിതാവിന്റെ മാധ്യസ്ഥത്തിൽ ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും ക്ഷണിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP