Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ക്‌നാനായ യുവജനോത്സവം 26ന്; മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്യും

ക്‌നാനായ യുവജനോത്സവം 26ന്; മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്യും

ബിർമിങ്ഹാം: യുകെ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ യുവജനോത്സവം അതിവിപുലമായി ഈ മാസം 26ന് ബിർമിങ്ഹാമിലെ യുകെകെസിഎ ആസ്ഥാനമന്ദിരത്തിൽ നടത്തപ്പെടുന്നു.

യുകെയിൽ എങ്ങുമുള്ള ക്‌നാനായ കാത്തലിക്ക് യൂത്ത് ലീഗ് അംഗങ്ങൾ അണിനിരന്ന് യുവത്വത്തിന്റെ പ്രസരിപ്പ് ഊർജ്ജതയോടും കൂടി യുവജനസംഗമവേദിയിൽ നിറപ്പകിട്ടാർന്ന നിരവധി കലാമത്സരങ്ങൾ അരങ്ങേറും.

യുവജനോത്സവം ഉദ്ഘാടനം ചെയ്യുവാൻ എത്തുന്നത് എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലാണ്. ഈ മാസം 26ന് രാവിലെ നടത്തപ്പെടുന്ന പ്രൗഢഗംഭീരമായ യുവജനോത്സവ ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് പുതുമയിൽ തനിമയാർന്ന വ്യത്യസ്തമായ ഉത്ഘാടന മാമാങ്കത്തിൽ ക്‌നാനായ ആവേശം അലതല്ലുന്ന വേദിയായി മാറും

തുടർന്ന് വിവിധ കലാകാരന്മാർ വിവിധ വേദികളിലായി നടത്തപ്പെടുന്ന കലാമേളയ്ക്ക് വീറും വാശിയോടെയം പ്രകടനങ്ങൾ കാഴ്ചവെയ്ക്കും. യുകെ കെസിവൈഎൽ ചാപ്ലിയനും എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ വികാരിജനറലുമായ ഫാ. സജി മലയിൽ പുത്തൻപുര, ഡയറക്ടർമാരായ സിന്റോ വെട്ടുകല്ലേൽ, ജോമോൻ പടവുത്തേൽ, കെസിവൈഎൽ ഭാരവാഹികളായ ഷിബിൻ ജോസ് വടക്കേക്കര, ജോണി സജി മലേമുണ്ടയിൽ, ഡേവിഡ് ജേക്കബ് മൂരിക്കുന്നേൽ, സ്‌റ്റെഫിൻ ഫിലിപ്പ്, സ്റ്റീഫൻ ടോം പുളിമ്പാറയിൽ എന്നിവർ നേതൃത്വം നൽകും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP