Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മലങ്കര യാക്കോബായ സുറിയാനി സഭയുടെ യുകെ മേഖല ഫാമിലി കോൺഫറൻസിനു അരങ്ങൊരുങ്ങി

മലങ്കര യാക്കോബായ സുറിയാനി സഭയുടെ യുകെ മേഖല ഫാമിലി കോൺഫറൻസിനു അരങ്ങൊരുങ്ങി

ഷിബു ജേക്കബ് രാമനാട്ടുതറയിൽ

യുകെ: മലങ്കര യാക്കോബായ സുറിയാനി സഭയുടെ ഈ വർഷത്തെ യുകെ മേഖല ഫാമിലി കോൺഫറൻസിനു അരങ്ങൊരുങ്ങി. പോർട്ട്‌സ്‌മോത് അടുത്തുള്ള വർത്തിങ്ങിൽ, വർത്തിങ് അസംബ്ലി ഹാളിൽ വെച്ച് ,സെപ്റ്റംബർ മാസം 21,22 ശനി ഞായർ തീയതികളിൽ കോൺഫറൻസ് നടത്തപ്പെടുന്നു.

മലങ്കര യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള എല്ലാ പള്ളികളിൽ നിന്നും ഇടവകക്കാർ കുടുംബത്തോടെ പങ്കെടുക്കുന്ന കോൺഫറൻസിനു കൗൺസിൽ നേരിട്ട് ആഥിത്യം, വഹിക്കുന്നു. അതോടൊപ്പം സെയിന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പോർട്ട്‌സ്‌മോത് ,സെയിന്റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് ബേസിങ്സ്റ്റോക്ക് എന്നീ പള്ളികളുടെയും സംയുക്തമായ സഹകരണത്തോടെയാണ് കോൺഫറൻസ് നടത്തപ്പെടുന്നത്.

21 ശനി രാവിലെ 10 മണിക്ക് വർത്തിങ് മേയർ മിസ് ഹസിൽ തോർപ്പ് ഉദ്ഘാടനം നിർവഹിക്കുന്നതാണ്.തുടർന്ന് അംഗങ്ങളുടെ രെജിസ്‌ട്രേഷനു ശേഷം പതാകയുർത്തി കാര്യപരിപാടികൾക്ക് തുടക്കം കുറിക്കുന്നതാണ് . ഡോ:പി.ജി ജോർജ് ,വെരി റെവ ഫാദർ ഡോ:രാജൻ മാണി കോർ എപ്പിസ്‌കോപ്പ, മലങ്കര യാക്കോബായ സുറിയാനി സഭ യു കെ പാത്രിയർക്കൽ വികാർ അഭിവന്ദ്യ ഡോ: മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പൊലീത്ത എന്നിവർ വിവിധ സെമിനാറുകൾക്ക് നേതൃത്വവും നൽകുന്നതാണ് .അതോടോപ്പം യൂത്തു അസോസിയേഷൻ അംഗങ്ങൾക്കും ,സൺഡേ സ്‌കൂൾ കുട്ടികൾക്കും ആധ്യാത്മീയമായ വിവിധ ക്ലാസുകൾ നടത്തപ്പെടുന്നതാണ്.

വൈകുന്നേരം 5.30 ന് സന്ധ്യ പ്രാർത്ഥനക്കു ശേഷം എല്ലാ പള്ളികൾക്കും കൾച്ചറൽ പ്രോഗ്രാമുകൾ നടത്തുവാൻ അവസരം ലഭിക്കുന്നതായിരിക്കും. തുടർന്ന് അത്താഴ വിരുന്നോടു കൂടി അന്നേ ദിവസത്തെ പ്രോഗ്രാമുകൾ പര്യവസാനിക്കുന്നതാണ് .

22 ഞായർ രാവിലെ 9.15 നു പ്രഭാത പ്രാർത്ഥനയും അതിനു ശേഷം 10.00നു മലങ്കര യാക്കോബായ സുറിയാനി സഭ യുകെ പാത്രിയാർക്കൽ വികാർ അഭിവന്ദ്യ ഡോ: മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പൊലീത്തയുടെ മുഖ്യകാർമ്മീകത്തിൽ വിശുദ്ധ കുർബാനയും ആരംഭിക്കുന്നതാണ്.തുടർന്ന് സമാപന സമ്മേളനത്തിനു ശേഷം പതാക താഴ്‌ത്തി ഉച്ചഭക്ഷണത്തോടെ ഈ വർഷത്തെ ഫാമിലി കോൺഫറൻസിനു തിരശീല വീഴും.

ഫാമിലി കോൺഫറൻസ് അംഗങ്ങൾ എല്ലാവരും തന്നെ സെപ്റ്റംബർ 21 ശനിയാഴ്ച 9.00 മണിക്ക് മുൻപ് തന്നെ എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട് .

വിലാസം:Assembly Hall -WorthingStoke Abt Rd,Worthing BN11 1HQUnited Kingdom

കൂടുതൽ വിവരങ്ങൾക്കു താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

പ്രോഗ്രാം കൺവീനർ
റെവ ഫാദർ ബിജി ചിറത്തലാട്ട് - 07460235878

(കൗൺസിൽ സെക്രട്ടറി)
റെവ ഫാദർ എബിൻ ഊന്നുകല്ലിങ്കൽ - 0773654746

(കൾച്ചറൽ പ്രോഗ്രാം )
മധു മാമ്മൻ - 07737353847

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP