Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രിസ്‌റ്റോളിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപെരുനാൾ ആഘോഷം

ബ്രിസ്‌റ്റോളിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപെരുനാൾ ആഘോഷം

ബ്രിസ്‌റ്റോൾ:  ബ്രിസ്‌റ്റോൾ സെന്റ് മേരിസ് ഇന്ത്യൻ ഓർത്തഡോസ് പള്ളിയുടെ കാവൽ പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുനാൾ ശനി , ഞായർ ദിവസങ്ങളിൽ പൂർവാധികം ഭക്ത്യാദരവോടെ  കൊണ്ടാടുന്നു. പെരുനാളിനോട് അനുബന്ധിച്ച് ഒന്നിന് വൈകുന്നേരം ഏഴിന് സന്ധ്യാ പ്രാർത്ഥനയും അതിനെ തുടർന്ന് ഓർത്തഡോക്‌സ് സൺഡേ സ്‌കൂൾ പബ്ലിക്കേഷൻ ഓഫീസറായി ചുമതല വഹിക്കുന്ന  റവ: ഫാ: കെ. വി . തോമസ് നയിക്കുന്ന ധ്യാനവും ഉണ്ടായിരിക്കുന്നതാണ്.

രണ്ടിന് ഞായറാഴ്ച  രാവിലെ  8.30 ന്  പ്രഭാത നമസ്‌കാരവും തുടർന്ന് ഫാ: കെ. വി. തോമസ് നേതൃത്വം നൽകുന്ന വിശുദ്ധ കുർബാനയും  അതിനു ശേഷം നേർച്ച സദ്യയും ഉണ്ടായിരിക്കുന്നതാണ്. മലങ്കരയുടെ മഹാ പരിശുദ്ധനായ പരുമല തിരുമേനിയുടെ ഓർമ്മ പെരുനാളിൽ പ്രാർത്ഥനയോടും   ഉപവാസത്തോടും  നേർച്ച കാഴ്ചകളുമായി  വന്ന് അനുഗ്രഹം പ്രാപിക്കുവാൻ വിശ്വാസികൾ ഏവരെയും  ഇടവക ഭാരവാഹികൾ  സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.

പെരുനാളിനുള്ള ഒരുക്കങ്ങൾ  ഇടവക വികാരി റവ: ഫാ: മാത്യൂ ഏബ്ര ഹാമിന്റെയും   മാനേജിങ് കമ്മിറ്റിയുടെയും മേൽനോട്ടത്തിൽ നടന്നു വരുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : ഡോ: അനിൽ ജോൺ (സെക്രട്ടറി). പള്ളിയുടെ വിലാസം: ST MARY'S INDIAN ORTHODOX CHURCH, BANK ROAD, PILNING, BRISTOL BS35 4JG


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP