Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഇംഗ്ലീഷിലും മലയാളത്തിലും കുടുംബവിശുദ്ധീകരണധ്യാനം

റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഇംഗ്ലീഷിലും മലയാളത്തിലും കുടുംബവിശുദ്ധീകരണധ്യാനം

റാംസ്‌ഗേറ്റ്: റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഫാ. ആന്റണി തെക്കനേത്ത് വി സി, ഫാ. ജോർജ് പനയ്ക്കൽ വി സി , ഫാ. ജോസഫ് ഏടാട്ട് വി സി എന്നിവർ നയിക്കുന്ന താമസിച്ചുള്ള (Residential Retreat) കുടുംബവിശുദ്ധീകരണധ്യാനം ഇംഗ്ലീഷിലും മലയാളത്തിലും നടത്തപ്പെടുന്നു. ഇംഗ്ലീഷിലുള്ള ധ്യാനം  26 (ഞായർ) രാവിലെ 8.30 ന് ആരംഭിച്ച്  28 (ചൊവ്വ) വൈകുന്നേരം 4.30 ന് അവസാനിക്കുന്നു. മലയാളത്തിലുള്ള ധ്യാനം  29 (ബുധൻ) രാവിലെ 8.30 മുതൽ 31 (വെള്ളി) വൈകുന്നേരം 4.30 വരെ നടത്തപ്പെടുന്നു.

താമസസൗകര്യങ്ങളും ഭക്ഷണക്രമീകരണങ്ങളും പാർക്കിങ്ങ് സൗകര്യവും ധ്യാനകേന്ദ്രത്തിൽ ലഭ്യമാണ്. ധ്യാനാവസരത്തിൽ കുമ്പസാരിക്കുന്നതിനും കൗൺസിലിംഗിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ദൈവവചനത്താലും വിശുദ്ധ കൂദാശകളാലും സ്തുതി ആരാധനയാലും കഴുകപ്പെട്ട് ദൈവസ്‌നേഹത്താൽ നിറഞ്ഞ് കുടുംബമായി അഭിഷേകം പ്രാപിക്കാൻ ഏവരേയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

ധ്യാനം നടക്കുന്ന ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ വിലാസം :Divine Retreat Centre, St. Augustines Abbey, St. Augustines Road, Ramsgate, Kent – CT11 9PA

കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും ബുക്കിംഗിനും ബന്ധപ്പെടുക :

Fr. Joseph Edattu VC , Phone : 07548303824 Email : [email protected]  




കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP